29 Dec 2023 11:30 AM GMT
Summary
- വി-ഗാർഡ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 2.87 ശതമാനം ഉയർന്നു
- ഇടിവ് തുടർന്ന് മുത്തൂറ്റ് ഫിൻകോർപ് ഓഹരികൾ
- ഹാരിസൺ മലയാളം ഓഹരികൾ 4.74 ശതമാനം ഇടിവിൽ
വർഷാന്ത്യ വ്യാപാരത്തിൽ സർവകാല ഉയരം തൊട്ട് സിഎസ്ബി ബാങ്ക്. വ്യാപാരമധ്യേ ഓഹരികൾ ഉയർന്ന വിലയായ 422.25 രൂപയിലെത്തി. 8 ലക്ഷം ഓഹരികളുടെ കൈമാറ്റമാണ് വിപണിയിൽ ഇന്ന് നടന്നത്. മുൻ ദിവസം 403.20 രൂപയിൽ ക്ലോസ് ചെയ്ത ഓഹരികൾ ഇന്നത്തെ വ്യാപാരവസാനം 3.83 ശതമാനം ഉയർന്ന് 418.65 രൂപയിൽ ക്ലോസ് ചെയ്തു. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 218.10 രൂപ. ഒരു വർഷ കാലയളവിൽ 76 ശതമാത്തോളം ഓഹരികൾ നേട്ടം നൽകി.
മറ്റു ബാങ്കിങ് ഓഹരികളിൽ നിന്നും ധനലക്ഷ്മി ബാങ്ക് 2.68 ശതമാനം ഉയർന്ന് 30.65 രൂപയിലെത്തി. ഫെഡറൽ ബാങ്ക് ഓഹരികൾ 0.42 ശതമാനം നേട്ടത്തോടെ 156.15 രൂപയിൽ ക്ലോസ് ചെയ്തു. സൗത്ത് ഇന്ത്യൻ ബാങ്ക് മറ്റൊങ്ങളൊന്നുമില്ലാതെ മുൻ ദിവസത്തെ ക്ലോസിങ് വിലയായ 26.70 രൂപയിൽ തന്നെ വ്യപാരം നിർത്തി. ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് ഓഹരികൾ 0.22 ശതമാനത്തിന്റെ ഇടിവോടെ 68.70 രൂപയിൽ ക്ലസ് ചെയ്തു.
വി-ഗാർഡ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 2.87 ശതമാനം ഉയർന്നു. ക്ലോസിങ് വില 292.35 രൂപ. കല്യാൺ ജ്വലേഴ്‌സ് ഓഹരികൾ മുൻ ദിവസത്തെ ക്ലോസിങ് വിലയിൽ നിന്നും 2.50 ശതമാനം ഉയർന്ന് 354.10 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 0.66 ശതമാനം ഉയർന്നു.
ഇടിവ് തുടർന്ന് മുത്തൂറ്റ് ഫിൻകോർപ് ഓഹരികൾ. ഇന്നും ഓഹരികൾ 1.78 ശതമാനം ഇടിഞ്ഞു. ക്ലോസിങ് വില 1476.30 രൂപ. ഹാരിസൺ മലയാളം ഓഹരികൾ 4.74 ശതമാനം ഇടിവിൽ 173.80 രൂപയിലെത്തി. കിറ്റെക്സ് ഓഹരികൾ 0.66 ശതമാനം നഷ്ടം രേഖപ്പെടുത്തി.