29 July 2024 2:14 PM GMT
Summary
- ഈസ്റ്റേൺ ട്രെഡ്സ് ഓഹരികൾ 10.64 ശതമാനം ഉയർന്നു
- ഫെഡറൽ ബാങ്ക് 1.52 ശതമാനം നേട്ടത്തിൽ
- വണ്ടർലാ ഓഹരികൾ 5.19 ശതമാനം ഇടിഞ്ഞു
ജൂലൈ 29ലെ വ്യാപാരത്തിൽ കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും അഞ്ചു ശതമാനം ഉയർന്ന ഓഹരികൾ 2590.95 രൂപയിൽ ക്ലോസ് ചെയ്തു. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 2979.45 രൂപയും താഴ്ന്നത് 316.10 രൂപയുമാണ്. ഏകദേശം 23.72 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 64,893 രൂപയിലെത്തി.
ഈസ്റ്റേൺ ട്രെഡ്സ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 10.64 ശതമാനം നേട്ടത്തോടെ 43.38 രൂപയിൽ ക്ലോസ് ചെയ്തു. കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 4.70 ശതമാനം വർധനയോടെ 2586.25 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഹാരിസൺസ് മലയാളം ഓഹരികൾ 4 ശതമാനം ഉയർന്ന് 244.55 രൂപയിലെത്തി. ആസ്റ്റർ ഓഹരികൾ 3.04 ശതമാനം നേട്ടം നൽകി 342 രൂപയിൽ ക്ലോസ് ചെയ്തു.
ബാങ്കിങ് ഓഹരികളിൽ ഫെഡറൽ ബാങ്ക് 1.52 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 0.89 ശതമാനവും ധനലക്ഷ്മി ബാങ്ക് 0.63 ശതമാനവും നേട്ടത്തിലെത്തി. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് 1.98 ശതമാനവും സിഎസ്ബി ബാങ്ക് 3.81 ശതമാനവും ഇടിഞ്ഞു.
വണ്ടർലാ ഓഹരികൾ 5.19 ശതമാനം ഇടിവോടെ 882.60 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് മൈക്രോഫിൻ, മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 1.47 ശതമാനവും 0.12 ശതമാനവും ഇടിഞ്ഞു. കിറ്റെക്സ് ഓഹരികൾ നേരിയ നഷ്ടത്തോടെ 231.21 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.