image

27 May 2024 12:48 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്; 51,000 കോടി കടന്ന് കൊച്ചിൻ ഷിപ്പ് യാർഡ് വിപണി മൂല്യം

Ahammed Rameez Y

കേരള കമ്പനികൾ ഇന്ന്;  51,000 കോടി കടന്ന് കൊച്ചിൻ ഷിപ്പ് യാർഡ് വിപണി മൂല്യം
X

Summary

  • ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ 2.54 ശതമാനം ഉയർന്നു
  • വി ഗാർഡ് ഓഹരികൾ 1.32 ശതമാനം നേട്ടം നൽകി
  • സിഎസ്ബി ബാങ്ക് 1.59 ശതമാനം ഉയർന്നു


മെയ് 27ലെ വ്യാപാരത്തിൽ കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ സർവ്വകാല ഉയരത്തിലെത്തി. വ്യാപാരമധ്യേ പത്തു ശതമാനത്തോളം കുതിച്ച ഓഹരികൾ ഉയർന്ന വിലയായ 2100 രൂപ തൊട്ടു. വ്യാപാരവസാനമായപ്പോൾ മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 3.06 ശതമാനം ഉയർന്ന ഓഹരികൾ 1971 രൂപയിൽ ക്ലോസ് ചെയ്തു. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 234.48 രൂപയാണ്. കഴിഞ്ഞ 12 മാസങ്ങൾക്കിടെ ഓഹരികൾ ഉയർന്നത് 700 ശതമാനത്തിലധികം. ഈ വർഷം ഇതുവരെ 192 ശതമാനാമാണ് ഓഹരികൾ നൽകിയ നേട്ടം. ഈ മാസം മാത്രം ഓഹരികൾ കുതിച്ചത് 51 ശതമാനമാണ്.

ഏകദേശം 1.58 കോടി ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 51,905 കോടി രൂപ തൊട്ടു. ലിസ്റ്റ് ചെയ്തിട്ടുള്ള കേരള കമ്പനികളിൽ നിന്നും വിപണി മൂല്യം 50,000 കോടി കടക്കുന്ന മൂന്നാമത്തെ കമ്പനിയാണ് കൊച്ചിൻ ഷിപ്പ് യാർഡ്. കേരള കമ്പനികളിൽ വിപണി മൂല്യത്തിൽ രണ്ടാം സ്ഥാനമുള്ളതും കൊച്ചിൻ ഷിപ്പ് യാർഡിനാണ്. ഒന്നമത് 68,500 കോടി രൂപ വിപണി മൂല്യമുള്ള മുത്തൂറ്റ് ഫിനാനാസാണ്. മൂന്നാമത്, കഴിഞ്ഞ വർഷം വിപണി മൂല്യ 50,000 കോടി കടന്ന ഫാക്ടാണ്. നിലവിൽ ഫാക്ടിന്റെ വിപണി മൂല്യം 46,395 കോടി രൂപ.



ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 2.54 ശതമാനം ഉയർന്ന് 375.20 രൂപയിലെത്തി. മുത്തോട്ട കാപ്പിറ്റൽ ഓഹരികൾ 2.30 ശതമാനം നേട്ടത്തെ നൽകി 284.65 രൂപയിൽ ക്ലോസ് ചെയ്തു. വി ഗാർഡ് ഓഹരികൾ 1.32 ശതമാനത്തിന്റെ വർദ്ധനവോടെ 373.20 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 1.12 ശതമാനം ഉയർന്നു. മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 0.78 ശതമാനം നേട്ടത്തോടെ 1708.25 രൂപയിലെത്തി. നേരിയ നേട്ടത്തോടെ വണ്ടർലാ, കൊച്ചിൻ മിനറൽസ് ഓഹരികളും വ്യാപാരം അവസാനിപ്പോൾ.

ബാങ്കിങ് ഓഹാരികളിൽ സിഎസ്ബി ബാങ്ക് 1.59 ശതമാനവും ഫെഡറൽ ബാങ്ക് 0.12 ശതമാനവും ഉയർന്നപ്പോൾ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 0.92 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 1.81 ശതമാനവും ധനലക്ഷ്മി ബാങ്ക് 1.87 ശതമാനവും ഇടിഞ്ഞു.

ഹാരിസൺസ് മലയാളം ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 5.54 ശതമാനം താഴ്ന്ന് 174.05 രൂപയിലെത്തി. മണപ്പുറം ഫിനാൻസ് ഓഹരികൾ 2.55 ശതമാനം ഇടിഞ്ഞ് 175.80 രൂപയിൽ ക്ലോസ് ചെയ്തു. പോപ്പുലർ ഓഹരികൾ 1.95 ശതമാനം നഷ്ടം നൽകി. ജിയോജിത് ഓഹരികൾ 1.89 ശതമാനം ഇടിവോടെ 101.15 രൂപയിലെത്തി. നേരിയ ഇടിവോടെ ഫാക്ട്, അപ്പോളോ ടയേഴ്‌സ് ഓഹരികളും വ്യാപാരം അവസാനിപ്പിച്ചു.