image

20 Sep 2024 2:01 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്; കുതിച്ചുയർന്ന് കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ

Ahammed Rameez Y

കേരള കമ്പനികൾ ഇന്ന്; കുതിച്ചുയർന്ന് കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ
X

Summary

  • കിറ്റെക്സ് ഓഹരികൾ 4.66 ശതമാനം നേട്ടത്തിൽ
  • സിഎസ്ബി ബാങ്ക് 1.01 ശതമാനം ഉയർന്നു
  • വി-ഗാർഡ് ഓഹരികൾ 2.74 ശതമാനം നഷ്ടത്തോടെ ക്ലോസ് ചെയ്തു


സെപ്റ്റംബർ 20ലെ വ്യാപാരത്തിൽ കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും പത്ത് ശതമാനം ഉയർന്ന ഓഹരികൾ 1846.05 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 58 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 44,163 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 2979.45 രൂപയും താഴ്ന്ന വില 435.60 രൂപയുമാണ്.

കിറ്റെക്സ് ഓഹരികൾ 4.66 ശതമാനം നേട്ടത്തോടെ 483.05 രൂപയിൽ ക്ലോസ് ചെയ്തു. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 3.14 ശതമാനം കുതിപ്പോടെ 730.50 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കേരള ആയുർവേദ ഓഹരികൾ 3.10 ശതമാനം ഉയർന്ന് 309.10 രൂപയിലെത്തി. വെസ്റ്റേൺ ഇന്ത്യൻ ഓഹരികൾ 1.52 വർധനയോടെ 197.96 രൂപയിൽ ക്ലോസ് ചെയ്തു. നിറ്റാ ജലാറ്റിൻ ഓഹരികൾ 1.47 ശതമാനം നേട്ടം നൽകി 814.65 രൂപയിലെത്തി.

ബാങ്കിങ് ഓഹരികളിൽ സിഎസ്ബി ബാങ്ക് 1.01 ശതമാനവും ധനലക്ഷ്മി ബാങ്ക് 0.60 ശതമാനവും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 0.28 ശതമാനവും ഉയർന്നു. സൗത്ത് ഇന്ത്യൻ ബാങ്ക് 0.24 ശതമാനവും ഫെഡറൽ ബാങ്ക് 0.62 ശതമാനവും ഇടിഞ്ഞു.

വി-ഗാർഡ് ഓഹരികൾ 2.74 ശതമാനം നഷ്ടത്തോടെ 449.80 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 2.25 ശതമാനം താഴ്ന്ന് 1989.65 രൂപയിലെത്തി. ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 2.09 ശതമാനം ഇടിവിൽ 45 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 1.11 ശതമാനം നഷ്ടം നൽകി 2400.95 രൂപയിൽ ക്ലോസ് ചെയ്തു. പോപ്പുലർ വെഹിക്കിൾ ഓഹരികൾ 0.93 ശതമാനം ഇടിഞ്ഞ് 221.67 രൂപയിലെത്തി.