image

16 April 2024 12:23 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്; കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ കുതിച്ചുയരുന്നു

Ahammed Rameez Y

cochin shipyard share soars
X

Summary

  • ഫാക്ട് ഓഹരികൾ ഇന്നത്തെ വ്യപാരത്തിൽ 2.28 ശതമാനം ഉയർന്നു
  • വണ്ടർലാ ഓഹരികൾ നേട്ടത്തിലെത്തി
  • ഇടിവിലായിരുന്ന പോപ്പുലർ ഓഹരികൾ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു


ഏപ്രിൽ 16ലെ വ്യാപാരത്തിൽ കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 4.39 ശതമാനം ഉയർന്ന ഓഹരികൾ 1103.35 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 45.25 ലക്ഷം ഓഹരികളുടെ വ്യപരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 27,805 കോടി രൂപയിലെത്തി. ഓഹരികളുടെ ഇന്നത്തെ ഉയർന്ന വില 1115 രൂപയാണ്. 52 ആഴ്ച്ചയിലെ ഉയർന്ന വില 1170.90 രൂപയും താഴ്ന്ന വില 234.48 രൂപയുമാണ്.

ഫാക്ട് ഓഹരികൾ ഇന്നത്തെ വ്യപാരത്തിൽ 2.28 ശതമാനം ഉയർന്ന് 667.55 രൂപയിലെത്തി. അപ്പോളോ ടയേഴ്‌സ് ഓഹരികൾ 0.90 ശതമാനം നേട്ടത്തോടെ 477.55 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ 0.61 വർദ്ധനവോടെ 230.90 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. വണ്ടർലാ ഓഹരികൾ നേട്ടത്തിലെത്തി, 0.60 ശതമാനം ഉയർന്ന ഓഹരികൾ 990.80 രൂപയിൽ ക്ലോസ് ചെയ്തു. ഇടിവിലായിരുന്ന പോപ്പുലർ ഓഹരികൾ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു, 0.42 ശതമാനം ഉയർന്ന ഓഹരികൾ 249 രൂപയിലെത്തി.


ബാങ്കിങ് ഓഹരികളിൽ നിന്നും ധനലക്ഷ്മി ബാങ്ക് 0.56 ശതമാനവും സിഎസ്ബി ബാങ്ക് 0.24 ശതമാനവും ഉയർന്നപ്പോൾ സൗത്ത് ഇന്ത്യൻ ബാങ്ക് 0.72 ശതമാനവും ഇസാഫ് സ്മാൾ ഫൈനാൻസ് ബാങ്ക് 0.83 ശതമാനവും ഫെഡറൽ ബാങ്ക് 1.87 ശതമാനവും ഇടിഞ്ഞു.

കേരള ആയുർവേദ ഓഹരികൾ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 2.97 ശതമാനം ഇടിഞ്ഞ് 253.25 രൂപയിലെത്തി. കൊച്ചിൻ മിനറൽസ് ഓഹരികൾ 1.66 ശതമാനം താഴ്ന്ന് 304.65 രൂപയിൽ ക്ലോസ് ചെയ്തു. വി ഗാർഡ് ഓഹരികൾ 1.57 ശതമാനം നഷ്ടത്തോടെ 336.30 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ 0.88 ശതമാനം ഇടിഞ്ഞു. നേരിയ ഇടിവോടെ മണപ്പുറം ഫൈനാൻസ് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചു.