image

25 Nov 2024 1:53 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്; തിരിച്ചു കയറി കൊച്ചിൻ ഷിപ്പ് യാർഡ്

Ahammed Rameez Y

കേരള കമ്പനികൾ ഇന്ന്; തിരിച്ചു കയറി കൊച്ചിൻ ഷിപ്പ് യാർഡ്
X

Summary

  • കിറ്റെക്സ് ഓഹരികൾ അഞ്ച് ശതമാനം ഉയർന്നു
  • സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ 1.78 ശതമാനം നേട്ടം നൽകി
  • കേരള ആയുർവേദ ഓഹരികൾ 2.24 ശതമാനം ഇടിഞ്ഞു


നവംബർ 25ലെ വ്യാപാരത്തിൽ കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും അഞ്ച് ശതമാനം ഉയർന്ന ഓഹരികൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് 1364.25 രൂപയിലാണ്. ഏകദേശം 5.82 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 34,161 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 2979.45 രൂപയും താഴ്ന്ന വില 539 രൂപയുമാണ്. അമേരിക്കന്‍ കമ്പനിയുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചതാണ് കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് ഗുണമായത്.

കിറ്റെക്സ് ഓഹരികൾ അഞ്ച് ശതമാനം കുതിപ്പോടെ 668.75 രൂപയിലെത്തി. മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ 2.84 ശതമാനം വർധനയോടെ 187.12 രൂപയിൽ ക്ലോസ് ചെയ്തു. ധനലക്ഷ്മി ബാങ്ക് ഓഹരികൾ 2.64 ശതമാനം നേട്ടത്തോടെ 31.88 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 2.57 ശതമാനം ഉയർന്ന് 2355 രൂപയിലെത്തി. സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ 1.78 ശതമാനം നേട്ടം നൽകി 2.83 രൂപയിൽ ക്ലോസ് ചെയ്തു.

കേരള ആയുർവേദ ഓഹരികൾ 2.24 ശതമാനം ഇടിവോടെ 302.90 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ടോളിൻസ് ടയേഴ്‌സ് ഓഹരികൾ 1.94 ശതമാനം നഷ്ടത്തോടെ 176.58 രൂപയിലെത്തി. ജിയോജിത് ഓഹരികൾ 1.39 ശതമാനം താഴ്ന്ന് 116.98 രൂപയിൽ ക്ലോസ് ചെയ്തു. സിഎസ്ബി ബാങ്ക് ഓഹരികൾ 1.25 ശതമാനം ഇടിവിൽ 303.05 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഹാരിസൺസ് മലയാളം ഓഹരികൾ 1.06 ശതമാനം നഷ്ടത്തിൽ 252.80 രൂപയിലെത്തി.