8 Nov 2024 2:16 PM GMT
Summary
- ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 4.35 ശതമാനം നഷ്ടത്തിൽ
- ഹാരിസൺസ് മലയാളം ഓഹരികൾ 1.99 ശതമാനം നേട്ടത്തിൽ
- സിഎസ്ബി ബാങ്ക് 1.41 ശതമാനം ഉയർന്നു
നവംബർ ഏട്ടിലെ വ്യാപാരത്തിൽ കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ കുത്തനെ ഇടിഞ്ഞു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 4.98 ശതമാനം താഴ്ന്ന ഓഹരികൾ 1447.95 രൂപയിലാണ് ക്ലോസ് ചെയ്തത്. ഏകദേശം അഞ്ച് ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 40,137 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 2979.45 രൂപയും താഴ്ന്ന വില 515 രൂപയുമാണ്.
ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 4.35 ശതമാനം നഷ്ടത്തോടെ 44 രൂപയിലെത്തി. ധനലക്ഷ്മി ഓഹരികൾ 4.02 ശതമാനം ഇടിവിൽ 33.63 രൂപയിൽ ക്ലോസ് ചെയ്തു. ജിയോജിത് ഓഹരികൾ 3.88 ശതമാനം താഴ്ന്ന് 124.07 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കേരള ആയുർവേദ ഓഹരികൾ 2.95 ശതമാനം നഷ്ടത്തിൽ 124.07 രൂപയിലെത്തി. ഫിലിപ്സ് കാർബൺ ഓഹരികൾ 2.82 ശതമാനം ഇടിഞ്ഞ് 419.15 രൂപയിൽ ക്ലോസ് ചെയ്തു.
ഹാരിസൺസ് മലയാളം ഓഹരികൾ 1.99 ശതമാനം നേട്ടത്തോടെ 291.55 രൂപയിലെത്തി. വണ്ടർലാ ഓഹരികൾ 1.96 ശതമാനം കുതിപ്പോടെ 847.45 രൂപയിൽ ക്ലോസ് ചെയ്തു. കൊച്ചിൻ മിനറൽസ് ഓഹരികൾ 1.51 ശതമാനം വർധനയോടെ 397.80 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. സിഎസ്ബി ബാങ്ക് 1.41 ശതമാനം ഉയർന്ന് 313.30 രൂപയിലെത്തി. ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ 0.70 ശതമാനം നേട്ടം നൽകി 438.20 രൂപയിൽ ക്ലോസ് ചെയ്തു.