image

19 Sep 2024 1:39 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്; ഇടിവ് തുടർന്ന് കൊച്ചിൻ ഷിപ്പ് യാർഡ്

Ahammed Rameez Y

കേരള കമ്പനികൾ ഇന്ന്; ഇടിവ് തുടർന്ന് കൊച്ചിൻ ഷിപ്പ് യാർഡ്
X

Summary

  • ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 2.84 ശതമാനം ഉയർന്നു
  • ഫെഡറൽ ബാങ്ക് 0.16 ശതമാനവും സിഎസ്ബി ബാങ്ക് 0.12 ശതമാനവും ഉയർന്നു
  • ജിയോജിത് ഓഹരികൾ 6.42 ശതമാനം താഴ്ന്നു


സെപ്റ്റംബർ 19ലെ വ്യാപാരത്തിൽ കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ ഇടിഞ്ഞു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്ന് 2.75 ശതമാനം ഇടിഞ്ഞ ഓഹരികൾ 1678.25 രൂപയിലാണ്. ഏകദേശം 23 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുട വിപണി മൂല്യം 45397 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 2979.45 രൂപയും താഴ്ന്ന വില 435.60 രൂപയുമാണ്.

ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 2.84 ശതമാനം ഉയർന്ന് 46.78 രൂപയിലെത്തി. വണ്ടർലാ ഓഹരികൾ 1.79 ശതമാനം നേട്ടത്തോടെ 867.65 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 1.50 ശതമാനം വർധനയോടെ 708.25 രൂപയിൽ ക്ലോസ് ചെയ്തു. അപ്പോളോ ടയേഴ്‌സ് ഓഹരികൾ 1.48 ശതമാനം നേട്ടം നൽകി 518.45 രൂപയിലെത്തി.

ഫെഡറൽ ബാങ്ക് 0.16 ശതമാനവും സിഎസ്ബി ബാങ്ക് 0.12 ശതമാനവും ഉയർന്നു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 0.62 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 1.16 ശതമാനവും ധനലക്ഷ്മി ബാങ്ക് 2.20 ശതമാനവും ഇടിഞ്ഞു.

ജിയോജിത് ഓഹരികൾ 6.42 ശതമാനം താഴ്ന്ന് 152.47 രൂപയിൽ ക്ലോസ് ചെയ്തു. കിറ്റെക്സ് ഓഹരികൾ അഞ്ചു ശതമാനം നഷ്ടത്തോടെ 461.55 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഫാക്ട് ഓഹരികൾ 3.67 ശതമാനം ഇടിവിൽ 975.60 രൂപയിലെത്തി. ഫിലിപ്സ് കാർബൺ ഓഹരികൾ 3.60 ശതമാനം ഇടിഞ്ഞു.