image

13 Feb 2024 1:09 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്; നേട്ടത്തിൽ കൊച്ചിൻ ഷിപ്പ് യാർഡ്

Ahammed Rameez Y

കേരള കമ്പനികൾ ഇന്ന്; നേട്ടത്തിൽ കൊച്ചിൻ ഷിപ്പ് യാർഡ്
X

Summary

  • 3.80 ശതമാനം ഉയർന്ന് ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ
  • ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 1.66 ശതമാനം ഉയർന്നു
  • ഇടിവ് തുടർന്ന് കിറ്റെക്സ് ഓഹരികൾ


ഫെബ്രുവരി 13ലെ വ്യാപാരത്തിൽ കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 4.64 ശതമാനം നേട്ടമുണ്ടാക്കി. മുൻ ദിവസത്തെ ക്ലോസിങ് വിലയായിരുന്നു 805.40 രൂപയിൽ നിന്നും ഓഹരിയൊന്നിന് 37.40 രൂപ ഉയർന്ന് 842.80 രൂപയിലാണ് ഓഹരികൾ ക്ലോസ് ചെയ്തത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 21195 കോടി രൂപയിലെത്തി. ഏകദേശം 31.56 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഓഹരികളുട 52 ആഴ്ച്ചയിലെ ഉയർന്ന വില 945 രൂപയും താഴ്ന്നത് 205.20 രൂപയുമാണ്.

ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ ഇന്നത്തെ വ്യാപരത്തിൽ 3.80 ശതമാനം ഉയർന്ന് 41.50 രൂപയിലെത്തി. കൊച്ചിൻ മിനറൽ ആൻഡ് റൂട്ടൽ ഓഹരികൾ 3.04 ശതമാനത്തിന്റെ വർദ്ധനോവോടെ 276.65 രൂപയിൽ ക്ലോസ് ചെയ്തു. നേട്ടം തുർന്ന് വണ്ടർലാ ഓഹരികൾ, ഇന്നത്ത വ്യപാരത്തിൽ 1.81 ശതമാനം ഉയർന്ന ഓഹരികൾ 886.60 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മുത്തൂറ്റ് ഫൈനാൻസ്, മണപ്പുറം ഫൈനാൻസ് ഓഹരികൾ യഥാക്രമം 1.20 ശതമാനവും 1.54 ശശതമാനവും ഉയർന്നു.

ബാങ്കിങ് ഓഹരികളിൽ നിന്നും ഇടിവിലായിരുന്ന ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് ഇന്നത്തെ വ്യാപാരത്തിൽ 1.66 ശതമാനം ഉയർന്ന് 64.25 രൂപയിൽ ക്ലോസ് ചെയ്തു.സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക് ഓഹരികൾ യഥാക്രമം 1.37 ശതമാനവും 0.72 ശതമാനവും നേട്ടമുണ്ടാക്കി. സിഎസ്ബി ബാങ്ക് 1.44 ശതമാനവും ധനലക്ഷ്മി ബാങ്ക് 4.94 ശതമാനവും ഇടിഞ്ഞു.

കിറ്റെക്സ് ഓഹരികൾ ഇടിവ് തുടരുന്നു, ഇന്നത്തെ വ്യപാരത്തിൽ ഓഹരികൾ 2.12 ശതമാനം നഷ്ടത്തോടെ 249.80 രൂപയിലെത്തി. കേരള ആയുർവേദ ഓഹരികൾ 1.99 ശതമാനം ഇടിഞ്ഞു. ഫാക്ട് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിലും 1.37 ശതമാന താഴ്ന്നാണ് ക്ലോസ് ചെയ്തത്. ഹാരിസൺസ് മലയാളം ഓഹരികൾ വ്യാപാരവസാനം 1.14 ശതമാനം ഇടിവ് രേഖപ്പെടുത്തി.


Looker StudioLooker Studio