image

26 Dec 2023 12:01 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്; കുതിച്ചുയർന്ന് കൊച്ചിൻ ഷിപ്പ് യാർഡ്

MyFin Desk

kerala companies today, booming cochin shipyard
X

Summary

  • നിറ്റാ ജലാറ്റിൻ ഇന്ത്യ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 13.81 ശതമാനം ഉയർന്നു
  • മണപ്പുറം ഫൈനാൻസ് ഓഹരികൾ 2.72 ശതമാനം ഇടിഞ്ഞു
  • മുത്തൂറ്റ് മൈക്രോഫിന്‍ ഓഹരികളുടെ ലിസ്റ്റിംഗ് 5.40% കിഴിവിൽ


നടപ്പ് വർഷത്തെ അവസാന വാരത്തിലെ ആദ്യ ദിന വ്യാപാരത്തിൽ കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വിലയിലെത്തി. വ്യപരമധ്യേ ഓഹരികൾ ഉയർന്ന വിലയായ 1390 രൂപ തൊട്ടു. മുൻ ദിവസത്തെ ക്ലോസിങ് വിലയായ 1301.40 രൂപയിൽ നിന്നും 5.62 ശതമാനം ഉയർന്ന ഓഹരികൾ 1374.50 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 410.40 രൂപയാണ്.

ഒരു മാസത്തിൽ ഓഹരികൾ ഉയർന്നത് 14.10 ശതമാനമാണ്. ഒരു വർഷ കാലയളവിൽ ഓഹരികൾ നൽകിയത് 157.28 ശതമാനത്തിന്റെ നേട്ടമാണ്.

നിറ്റാ ജലാറ്റിൻ ഇന്ത്യ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 13.81 ശതമാനം ഉയർന്നു. മുൻ ദിവസത്തെ ക്ലോസിങ് വിലയായ 781 രൂപയിൽ നിന്നും 107.85 രൂപയുടെ നേട്ടം നൽകിയ ഓഹരികൾ 888.85 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 1000 രൂപയും താഴ്ന്നത് 560 രൂപയുമാണ്.

കല്യാൺ ജ്വല്ലേഴ്‌സ് 2.88 ശതമാനം ഇന്നത്തെ വ്യാപാരത്തിൽ ഉയർന്നു. ഫിലിപ്സ് ബ്ലാക്ക് ഓഹരികൾ 2.38 ശതമാനത്തിന്റെ നേട്ടത്തിൽ 255.75 രൂപയിൽ ക്ലോസ് ചെയ്തു. കിറ്റെക്സ് ഓഹരികൾ വ്യപാരവസാനം 1.28 ശതമാനം ഉയർന്ന് 229.15 രൂപയിലെത്തി. ഫാക്ട് ഓഹരികൾ 0.77 ശതമാനം ഉയർന്ന് 800.80 രൂപയിൽ ക്ലോസ് ചെയ്തു.

ബാങ്കിങ് ഓഹരികളിൽ നിന്നും ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 0.87 ശതമാനം ഉയർന്ന 69.65 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ഫെഡറൽ ബാങ്ക് 0.03 ശതമാനവും സിഎസ്ബി ബാങ്ക് 0.15 ശതമാനവും ധനാലകഷ്മി ബാങ്ക് 0.67 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 2.06 ശതമാനവും ഇടിവ് രേഖപ്പെടുത്തി.

മണപ്പുറം ഫൈനാൻസ് ഓഹരികൾ 2.72 ശതമാനം ഇന്നത്തെ വ്യപാരത്തിൽ ഇടിഞ്ഞു. ക്ലോസിങ് വില 171.85 രൂപ. നേട്ടം തുടർന്നിരുന്നു ഹാരിസൺസ് മലയാളം ഓഹരികൾ 2.30 ശതമാനമാണ് താഴ്ന്നത്. ഓഹരിയുടെ ക്ലോസിങ് വില 186.85 രൂപ. മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ 1.65 ശതമാനം താഴ്ന്ന് 1450.80 രൂപയിലെത്തി.

മുത്തൂറ്റ് മൈക്രോഫിന്‍ ഓഹരികള്‍ ഇന്ന് ലിസ്റ്റ് ചെയ്തു

കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന മുത്തൂറ്റ് മൈക്രോഫിന്‍ ഓഹരികള്‍ ഇന്ന് ലിസ്റ്റ് ചെയ്തു. പ്രതീക്ഷകള്‍ക്കു വിപിരീതമായി 5.40 ശതമാനത്തിന്റെ കിഴിവിലാണ് ഓഹരികൾ ലിസ്റ്റ് ചെയ്തത്. ഇഷ്യു വിലയായ 291 രൂപയിൽ നിന്നും 5.40 ശതമാനം അഥവാ 15.70 രൂപ കുറവില്‍ 275.30 രൂപയിലായിരുന്നു ലിസ്റ്റിംഗ്.

വ്യാപാരവസാനം ഓഹരികൾ 3.40 ശതമാനം ഇടിവിൽ 265.95 രൂപത്തിലാണ് ക്ലോസ് ചെയ്തത്. ഇത് ഇഷ്യൂ വിലയേക്കാൾ 25.05 രൂപയുടെ നഷ്ടമാണ് ഓഹരിയുടമകൾക്ക് നൽകിയത്.