image

17 May 2024 12:29 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്; കൊച്ചിൻ ഷിപ്പ്‌യാർഡ് താണ്ടിയത് പുത്തൻ റെക്കോർഡ്

Ahammed Rameez Y

കേരള കമ്പനികൾ ഇന്ന്; കൊച്ചിൻ ഷിപ്പ്‌യാർഡ് താണ്ടിയത് പുത്തൻ റെക്കോർഡ്
X

Summary

  • ഇടിവ് തുടർന്ന് വണ്ടർലാ ഓഹരികൾ
  • ഇന്നലെ കുത്തനെ ഉയർന്ന ഹാരിസൺസ് മലയാളം ഓഹരികൾ ഇടിഞ്ഞു
  • ഫിലിപ്സ് കാർബൺ ഓഹരികൾ 2.19 ശതമാനം ഉയർന്നു


മെയ് 17ലെ വ്യാപാരത്തിൽ കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ എക്കാലത്തെയും ഉയർന്ന വില തൊട്ടു. വ്യാപാരമധ്യേ ഓഹരികൾ ഉയർന്ന വിലയായ 1438.40 രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 5.15 ശതമാനം ഉയർന്ന ഓഹരികൾ 1414.85 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 1.30 കോടി ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 35,408 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 234.48 രൂപയാണ്. കഴിഞ്ഞ ആഴ്‌ചയിൽ 7.98 ശതമാനം ഇടിഞ്ഞ ഓഹരികൾ ഈ വാരം നൽകിയത് 15.05 ശതമാനം നേട്ടമാണ്. നടപ്പ് വർഷാദ്യം മുതൽ ഇതുവരെ ഓഹരികൾ ഉയർന്നത് 109 ശതമാനമാണ്.

ഫാക്ട് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 2.35 ശതമാനം ഉയർന്ന് 691.75 രൂപയിലെത്തി. മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 2.09 ശതമാനം നേട്ടം നൽകി 302.95 രൂപയിൽ ക്ലോസ് ചെയ്തു. ഫിലിപ്സ് കാർബൺ ഓഹരികൾ 2.19 ശതമാനം ഉയർന്നു. വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് ഓഹരികൾ 3.75 ശതമാനം വർദ്ധനവോടെ 165.95 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കിറ്റെക്സ് ഓഹരികൾ 1.98 ശതമാനം നേട്ടത്തോടെ 213.35 രൂപയിലെത്തി. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 0.92 ശതമാനം ഉയർന്നു. നേരിയ നേട്ടത്തോടെ അപ്പോളോ ടയേഴ്‌സ്, മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചു.



ബാങ്കിങ് ഓഹരികളിൽ സൗത്ത് ഇന്ത്യൻ ബാങ്ക് 0.90 ശതമാനവും ധനലക്ഷ്മി ബാങ്ക് 0.36 ശതമാനവും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 0.27 ശതമാനവും സിഎസ്ബി ബാങ്ക് 0.04 ശതമാനവും ഉയർന്നപ്പോൾ ഫെഡറൽ ബാങ്ക് 0.15 ശതമാനം ഇടിഞ്ഞു.

ഇടിവ് തുടർന്ന് വണ്ടർലാ ഓഹരികൾ, 4.81 ശതമാനം ഇടിഞ്ഞ ഓഹരികൾ 872.15 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്നലെ കുത്തനെ ഉയർന്ന ഹാരിസൺസ് മലയാളം ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 3.21 ശതമാനം ഇടിഞ്ഞു. ജിയോജിത് ഓഹരികൾ 1.76 ശതമാനം നഷ്ട്ടം നൽകി 106.10 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 1.01 ശതമാനം താഴ്ന്ന് 1679.55 രൂപയിലെത്തി. നേരിയ ഇടിവോടെ മണപ്പുറം ഫിനാൻസ്, ആസ്റ്റർ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചു.