31 Jan 2024 1:03 PM GMT
Summary
- എക്കാലത്തെയും ഉയർന്ന വിലയിൽ സൗത്ത് ഇന്ത്യൻ ബാങ്ക്
- കിറ്റെക്സ് ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വില തൊട്ടു
- കല്യാൺ ജ്വലേഴ്സ് ഓഹരികൾ ഇടിവിൽ
2024 ലെ ആദ്യ മാസം അവസാനിക്കുന്ന ഇന്നത്തെ വ്യാപാരത്തിൽ സർവകാല ഉയരം തൊട്ട് കൊച്ചിൻ ഷിപ്പ് യാർഡ്. ഓഹരികൾ വ്യാപാരമധ്യേ എക്കാലത്തെയും ഉയർന്ന വിലയായ 945 രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 205.20 രൂപയാണ്. ഒരു മാസത്തിൽ ഓഹരികൾ ഉയർന്നത് 35 ശതമാനമാണ്. ഏകദേശം 69.53 ലക്ഷം ഓഹരികളുടെ കൈമാറ്റമാണ് വിപണിയിൽ ഇന്ന് നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 23091 കോടി രൂപയിലെത്തി. ഇന്നലെ പ്രഖ്യാപിച്ച മൂന്നാം പാദഫലങ്ങളും ഓഹരികളിലെ കുതിപ്പിന് കാരണമായി. മുൻ ദിവസത്തെ ക്ലോസിങ് വിലയായ 878.60 രൂപയിൽ നിന്നും ഓഹരികൾ 3.82 ശതമാനം ഉയർന്ന് 912.20 രൂപയിലാണ് ക്ലോസ് ചെയ്തത്.
സർവകൽ ഉയരത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക്. ഓഹരികൾ ഇന്നത്തെ ഇടവ്യാപാരത്തിൽ ഉയർന്ന വിലയായ 35.90 രൂപയിലെത്തി. ആദ്യമായാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ ബുക്ക് വാല്യൂവിനു മുകളിൽ വ്യാപരം ചെയുന്നത്. ഏകദേശം 11.76 കോടി ഓഹരികളുടെ കൈമാറ്റമാണ് ഇന്ന് നടന്നത്. ഇതോടെ ബാങ്കിന്റെ വിപണി മൂല്യം 7103 കോടി രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 2.21 ശതമാനം ഉയർന്ന ഓഹരികൾ 34.70 രൂപയിൽ ക്യാപരം നിർത്തി.
കിറ്റെക്സ് ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വിലയായ 246.10 രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 3.75 ശതമാനം ഉയർന്ന ഓഹരികൾ 232.25 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന നില 136 രൂപയാണ്.
ഇടിവിലായിരുന്ന വണ്ടർലാ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ നേട്ടം നൽകി. ഓഹരികൾ 2.29 ശതമാനം ഉയർന്ന് 878.60 രൂപയിൽ ക്ലോസ് ചെയ്തു. ഫാക്ട് ഓഹരികൾ 1.94 ശതമാനം നേട്ടത്തോടെ 862.55 രൂപയിലെത്തി. ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ 2.൭൦ ശതമാനം ഉയർന്നു. മുത്തൂറ്റ് ഫൈനാൻസ്, മണപ്പുറം ഫൈനാൻസ് ഓഹരികൾ യഥാക്രമം 0.37 ശതമാനവും 0.57 ശതമാനവും നേട്ടം നൽകി.
ഇന്ന് പാദഫലം പ്രഖ്യാപിച്ച കല്യാൺ ജ്വലേഴ്സ് ഓഹരികൾ ഇടിവിൽ. ഓഹരികൾ 4.68 ശതമാനം താഴ്ന്ന് 350.20 രൂപയിലെത്തി. ഹാരിസൺസ് മലയാളം ഓഹരികൾ ഇടിവിലായിരുന്നു ക്ലോസ് ചെയ്തത്. ഓഹരികൾ 1.27 ശതമാനം ഇടിവിൽ ക്ലോസ് ചെയ്തു. നേട്ടത്തിലായിരുന്ന മുത്തൂറ്റ് മൈക്രോ ഫിൻ ഓഹരികൾ ഇന്നത്തെ വ്യാപാരവസാനം 0.22 ശതമാനം ഇടിഞ്ഞു.