1 April 2024 12:43 PM GMT
കേരള കമ്പനികൾ ഇന്ന്; 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ കൊച്ചിൻ ഷിപ്പ് യാർഡ്
Ahammed Rameez Y
Summary
- കുതിപ്പിൽ ജിയോജിത് ഓഹരികൾ
- ഇടിവിലായിരുന്ന പോപ്പുലർ ഓഹരികൾ നേട്ടത്തിലെത്തി
- കിറ്റെക്സ് ഓഹരികൾ 5.83 ശതമാനം ഉയർന്നു
പുതിയ സാമ്പത്തിക വർഷത്തെ ആദ്യ വ്യാപാരത്തിൽ കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 52 ആഴ്ച്ചയിലെ ഉയരത്തിലെത്തി. വ്യാപാരമധ്യേ ഓഹരികൾ ഉയർന്ന വിലയായ 976.70 രൂപ തൊട്ടു. കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ ഇടിവിലായിരുന്ന ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 11.07 ശതമാനം ഉയർന്നു. ഓഹരികൾ മുൻ ദിവസത്തെ ക്ലോസിങ് വിലയായ 871.80 രൂപയിൽ നിന്നും 96.50 രൂപ ഉയർന്ന് 968.30 രൂപയിലാണ് ക്ലോസ് ചെയ്തത്. ഏകദേശം 1.10 കോടി ഓഹരികളുടെ വ്യാപരമാണ് ഇന്ന് വിപണയിൽ നടന്നത്. ഇതോടെ ഓഹരികളുടെ വിപണി മൂല്യം 22,934 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 209.30 രൂപയാണ്. വർഷാദ്യം മുതൽ ഇതുവരെ ഓഹരികൾ 43 ശതമാനത്തോളം ഉയർന്നു.
ബ്രോക്കറേജ് സ്ഥപനമായ ജിയോജിത് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 9.11 ശതമാനം നേട്ടത്തിൽ 70.05 രൂപയിലെത്തി. ഫാക്ട് ഓഹരികൾ 6.10 ശതമാനം വർദ്ധനവോടെ 666.25 രൂപയിൽ ക്ലോസ് ചെയ്തു. കിറ്റെക്സ് ഓഹരികൾ 5.83 ശതമാനം ഉയർന്ന് 192.55 രൂപയിൽ വായ്പാരം അവസാനിപ്പിച്ചു. മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ 5.66 ശതമാനം ഉയർന്ന് 211.05 രൂപയിലെത്തി. മുത്തൂറ്റ് ഫൈനാൻസ്, മണപ്പുറം ഫൈനാൻസ് ഓഹരികൾ യഥാക്രമം 5.62 ശതമാനവും 5.05 ശതമാനവും ഉയർന്നു. ഇടിവിലായിരുന്ന പോപ്പുലർ ഓഹരികൾ നേട്ടത്തിലെത്തി, ഓഹരികൾ 4.55 ശതമാനം നേട്ടത്തോടെ 260.85 രൂപയിലെത്തി.
ബാങ്കിങ് ഓഹരികളെല്ലാം ഇന്നത്തെ വ്യാപാരത്തിൽ കുതിച്ചുയർന്നു. സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ 7.52 ശതമാനം ഉയർന്ന് 29.30 രൂപയിൽ ക്ലോസ് ചെയ്തു. ഇസാഫ് സ്മോൾ ഫൈനാൻസ് ബാങ്ക് 6.24 ശതമാനം നേട്ടം നൽകി. സിഎസ്ബി ബാങ്ക് 3.74 ശതമാനവും ധനലക്ഷ്മി ബാങ്ക് 3.64 ശതമാനവും ഫെഡറൽ ബാങ്ക് 1.43 ശതമാനവും ഉയർന്നു.
വണ്ടർലാ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ നേരിയ ഇടിവോടെ 993.40 രൂപയിലെത്തി. അപ്പോളോ ടയേഴ്സ് ഓഹരികൾ 0.27 ശതമാനത്തിന്റെ ഇടിവോടെ 465.30 രൂപയിൽ ക്ലോസ് ചെയ്തു. ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ 0.31 ശതമാനം ഇടിഞ്ഞ് 408.05 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കല്യാൺ ജ്വല്ലേഴ്സ് ഓഹരികൾ 0.44 ശതമാനം താഴ്ന്ന് 425.90 രൂപയിലെത്തി.