28 Feb 2024 1:15 PM GMT
Summary
- സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ 5.63 ശതമാനം ഇടിഞ്ഞു
- ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 2.54 ശതമാനം ഉയർന്നു
- വണ്ടർലാ ഓഹരികൾ ഇടിവ് രേഖപ്പെടുത്തി
ഫെബ്രുവരി 28ലെ വ്യപാരവസാനം ബാങ്കിങ് മേഖല ഇടിവിൽ. ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് ഓഹരികൾ മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 0.48 ശതമാന താഴ്ന്ന് 62.20 രൂപയിലെത്തി. ധനലക്ഷ്മി ബാങ്ക് ഓഹരികൾ 1.78 ശതമാനത്തിന്റെ നഷ്ടത്തോടെ 46.85 രൂപയിൽ ക്ലോസ് ചെയ്തു. ഫെഡറൽ ബാങ്ക് ഓഹരികൾ കഴിഞ്ഞ ദിവസത്തെ ക്ലോസിംഗ് വിലയായ 154.20 രൂപയിൽ നിന്നും 2.53 ശതമാനം താഴ്ന്ന് 150.30 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സിഎസ്ബി ബാങ്ക് ഓഹരികൾ 2.82 ശതമാനത്തിന്റെ ഇടിവിൽ 351 രൂപയിലെത്തി. ഇക്കൂട്ടത്തിൽ ഏറ്റവും വലിയ ഇടിവ് നൽകിയത് സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികളാണ്. കഴിഞ്ഞ ദിവസങ്ങളിലായി ഇടിവ് തുടരുന്ന ബാങ്ക് ഇന്നത്തെ വ്യാപാരത്തിലും 5.63 ശതമാനം ഇടിഞ്ഞു. ക്ലോസിംഗ് വില 31.25 രൂപ.
ഇന്നത്തെ വ്യാപാരത്തിൽ ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 2.54 ശതമാനം ഉയർന്ന് 39.98 രൂപയിലെത്തി. വി ഗാർഡ് ഓഹരികൾ 2.40 ശതമാനത്തിന്റെ നേട്ടത്തിൽ 330.05 രൂപയിൽ ക്ലോസ് ചെയ്തു. ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ 2.27 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 2.16 ശതമാനം ഉയർന്ന് 378.50 രൂപയിലെത്തി. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ നേരിയ നേട്ടത്തോടെ ക്ലോസ് ചെയ്തു.
കുത്തനെ ഇടിഞ്ഞ് കേരള ആയുർവേദ ഓഹരികൾ. ഇന്നത്തെ വ്യാപാരത്തിൽ ഓഹരികൾ 5.63 ശതമാനം താഴ്ന്ന് 302 രൂപയിലെത്തി. കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടയിൽ ഓഹരികൾ 4.17 ശതമാനം ഇടിഞ്ഞ് 302.50 ക്ലോസ് ചെയ്തു. ഫാക്ട് ഓഹരികൾ ഇന്നും ഇടിഞ്ഞു. ഓഹരികൾ 4.10 ശതമാനം താഴ്ന്ന് 740.55 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മണപ്പുറം ഫൈനാൻസ് ഓഹരികൾ 3.66 ശതമാനം ഇടിഞ്ഞു. മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ 1.51 താഴ്ന്നു. വണ്ടർലാ ഓഹരികൾ ഇടിവ് രേഖപ്പെടുത്തി.