21 Feb 2024 12:32 PM GMT
Summary
- വണ്ടർലാ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ കുത്തനെ ഇടിഞ്ഞു
- കുതിച്ചുയർന്ന് ഹാരിസൺസ് മലയാളം ഓഹരികൾ
- സിഎസ്ബി ബാങ്ക് ഓഹരികൾ 4.08 ശതമാനം താഴ്ന്നു
ഫെബ്രുവരി 21ലെ വ്യാപാരത്തിൽ ബാങ്കിംഗ് ഓഹരികൾ ഇടിവിൽ വ്യാപാരം അവസാനിപ്പിച്ചു. സിഎസ്ബി ബാങ്ക് ഓഹരികൾ 4.08 ശതമാനം താഴ്ന്ന് 351.45 രൂപയിലെത്തി. ധനലക്ഷ്മി ബാങ്ക് ഓഹരികൾ മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 3.70 ശതമാനം ഇടിഞ്ഞ് 50.70 രൂപയിലെത്തി. സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ 2.69 ശതമാണെന്നതിന്റെ നഷ്ടത്തോടെ 32.55 രൂപയിലാണ് ക്ലോസ് ചെയ്തത്. ഫെഡറൽ ബാങ്ക് ഓഹരികൾ നേരിയ ഇടിവിൽ വ്യാപരം അവസാനിച്ചപ്പോൾ മാറ്റങ്ങളൊന്നുമില്ലാതെ മുൻ ദിവസത്തെ ക്ലോസിംഗിൽ തന്നെ ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് ഓഹരികൾ ക്ലോസ് ചെയ്തു.
ഇന്നത്തെ വ്യപാരത്തിൽ ഹാരിസൺസ് മലയാളം ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ നേട്ടം തുടർന്ന ഓഹരികൾ 5.82 ശതമാനം ഉയർന്ന് 199.20 രൂപയിലെത്തി. കല്യാൺ ഓഹരികളും 3.21 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി, ഓഹരികളുടെ ക്ലോസിങ് വില 376.25 രൂപ. ഫാക്ട് ഓഹരികൾ 0.77 ശതമാനത്തിന്റെ നേരിയ നേട്ടവും നൽകി. ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത് 0.64 ശതമാനം ഉയർന്നു.
വണ്ടർലാ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ കുത്തനെ ഇടിഞ്ഞു. ഓഹരികൾ 5.05 ശതമാനം താഴ്ന്ന് 941.85 രൂപയിലെത്തി. മണപ്പുറം ഫൈനാൻസ് ഓഹരികൾ 3.04 ശതമാനം ഇടിവോടെ 178.60 രൂപയിൽ ക്ലോസ് ചെയ്തു. കിറ്റെക്സ് ഓഹരികൾ 1.92 ശതമാനം നഷ്ടം നൽകി. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 1.53 ശതമാനത്തിന്റെ ഇടിവോടെ 830.85 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മുത്തൂറ്റ് മൈക്രോഫിന് ഓഹരികൾ 1.78 ശതമാനം താഴ്ന്നു. അപ്പോളോ ടയേഴ്‌സ് ഓഹരികളും നേരിയ ഇടിവ് രേഖപ്പെടുത്തി.