image

24 Oct 2024 1:51 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്; കത്തിക്കയറി ആസ്റ്റർ ഓഹരികൾ

Ahammed Rameez Y

കേരള കമ്പനികൾ ഇന്ന്; കത്തിക്കയറി ആസ്റ്റർ ഓഹരികൾ
X

Summary

  • ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 5.81 ശതമാനം കുതിപ്പിൽ
  • സിഎസ്ബി ബാങ്ക് 2.01 ശതമാനം ഉയർന്നു
  • ജിയോജിത് ഓഹരികൾ 4.86 ശതമാനം നഷ്ടത്തിൽ


ഒക്ടോബർ 24-ലെ വ്യാപാരത്തിൽ ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 10.31 ശതമാനം ഉയർന്ന ഓഹരികൾ 443.45 രൂപയിലാണ് ക്ലോസ് ചെയ്തത്. മികച്ച രണ്ടാം പാദഫലങ്ങളായിരുന്നു ഓഹരികളുടെ കുതിപ്പിന് കാരണമായത്. ഏകദേശം 2.24 കോടി ഓഹരികളുടെ വ്യാപാരമായിരുന്നു ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 20,095 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 558 രൂപയും താഴ്ന്ന വില 311.10 രൂപയുമാണ്.

ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 5.81 ശതമാനം കുതിപ്പോടെ 47.34 രൂപയിലെത്തി. കിറ്റെക്സ് ഓഹരികൾ 4.99 ശതമാനം വർധനയോടെ 508.70 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 1.59 ശതമാനം നേട്ടത്തോടെ 1422.90 രൂപയിൽ ക്ലോസ് ചെയ്തു. മണപ്പുറം ഫിനാൻസ് ഓഹരികൾ 1.06 ശതമാനം ഉയർന്ന് 148.20 രൂപയിലെത്തി. വണ്ടർലാ ഓഹരികൾ 0.32 ശതമാനം നേട്ടം നൽകി 858.85 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 0.26 ശതമാനം ഉയർന്ന് 1930.15 രൂപയിൽ ക്ലോസ് ചെയ്തു.

ബാങ്കിങ് ഓഹരികളിൽ സിഎസ്ബി ബാങ്ക് 2.01 ശതമാനവും ഫെഡറൽ ബാങ്ക് 0.07 ശതമാനവും ഉയർന്നു. സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ 0.13 ശതമാനവും ധനലക്ഷ്മി ബാങ്ക് 2.52 ശതമാനവും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 0.18 ശതമാനവും ഇടിഞ്ഞു.

ജിയോജിത് ഓഹരികൾ 4.86 ശതമാനം നഷ്ടത്തോടെ 124.81 രൂപയിലെത്തി. ഫിലിപ്സ് കാർബൺ ഓഹരികൾ 3.69 ശതമാനം ഇടിവോടെ 440.95 രൂപയിൽ ക്ലോസ് ചെയ്തു. പോപ്പുലർ വെഹിക്കിൾസ് ഓഹരികൾ 2.78 ശതമാനം താഴ്ന്നേ് 183.87 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഹാരിസൺസ് മലയാളം ഓഹരികൾ 2 ശതമാനം നഷ്ടത്തിൽ 276.75 രൂപയിലെത്തി. ഫാക്ട് ഓഹരികൾ 1.66 ശതമാനം ഇടിവിൽ 836.65 രൂപയിൽ ക്ലോസ് ചെയ്തു.