27 Nov 2024 2:15 PM GMT
Summary
- ടോളിൻസ് ടയേഴ്സ് ഓഹരികൾ 5.61 ശതമാനം ഉയർന്നു
- ഹാരിസൺസ് മലയാളം ഓഹരികൾ 3.15 ശതമാനം ഇടിഞ്ഞു
- ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ഓഹരികൾ 1.40 ശതമാനം നഷ്ടത്തിൽ
നവംബർ 27-ലെ വ്യാപാരത്തിൽ ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 8.81 ശതമാനം ഉയർന്ന ഓഹരികൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് 478.60 രൂപയിലാണ്. ഏകദേശം 95.08 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 21,966 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 558 രൂപയും താഴ്ന്ന വില 311.10 രൂപയുമാണ്.
ടോളിൻസ് ടയേഴ്സ് ഓഹരികൾ 5.61 ശതമാനം നേട്ടത്തോടെ 223.78 രൂപയിലെത്തി. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ കുതിപ്പ് തുടരുന്നു, അഞ്ച് ശതമാനം ഉയർന്ന ഓഹരികൾ 1504.05 രൂപയിലാണ് ക്ലോസ് ചെയ്തത്. ഫിലിപ്സ് കാർബൺ ഓഹരികൾ 4.72 ശതമാനം വർധനയോടെ 430.75 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 2.52 ശതമാനം ഉയർന്ന് 2426.20 രൂപയിലെത്തി. കേരള ആയുർവേദ ഓഹരികൾ 1.97 ശതമാനം നേട്ടം നൽകി 315.05 രൂപയിൽ ക്ലോസ് ചെയ്തു.
ഹാരിസൺസ് മലയാളം ഓഹരികൾ 3.15 ശതമാനം ഇടിവോടെ 245.70 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഈസ്റ്റേൺ ട്രേഡ്സ് ഓഹരികൾ 2.81 ശതമാനം നഷ്ടത്തോടെ 42.57 രൂപയിലെത്തി. നിറ്റാ ജലാറ്റിൻ ഓഹരികൾ 1.47 ശതമാനം താഴ്ന്ന് 766.20 രൂപയിൽ ക്ലോസ് ചെയ്തു. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ഓഹരികൾ 1.40 ശതമാനം നഷ്ടത്തിൽ 38.67 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. അപ്പോളോ ടയേഴ്സ് ഓഹരികൾ 1.31 ശതമാനം ഇടിവിൽ 513.15 രൂപയിലെത്തി.