image

6 Feb 2024 1:31 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്; സർവകാല ഉയരത്തിൽ ആസ്റ്റർ

Ahammed Rameez Y

Kerala companies today, aster at an all-time high
X

Summary

  • മണപ്പുറം ഫൈനാൻസ് 52 ആഴ്‌ചയിലെ ഉയർന്ന വിലയിൽ
  • കല്യാൺ ജ്വലേഴ്‌സ് ഓഹരികൾ ഇടിഞ്ഞു
  • ഇടിവിലായിരുന്ന ഫാക്ട് ഓഹരികൾ നേട്ടത്തിൽ


ഫെബ്രുവരി ആറിലെ വ്യപാരത്തിൽ സർവകാല ഉയരം തൊട്ട് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഓഹരികൾ. വ്യാപാരമധ്യേ ഓഹരികൾ ഉയർന്ന വിലയായ 452 രൂപയിലെത്തി. ഏകദേശം 15.17 ലക്ഷം ഓഹരികളുടെ വ്യപരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 21197 കോടി രൂപയിലെത്തി.

ആസ്റ്റർ ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 201.30 രൂപയാണ്. ഓഹരികൾ മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 3.77 ശതമാനം ഉയർന്ന് 441.25 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

മണപ്പുറം ഫൈനാൻസ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 52 ആഴ്‌ചയിലെ ഉയർന്ന വിലയായ 188.45 രൂപ തൊട്ടു. ഓഹരികൾ മുൻദിവസത്തെ ക്ലോസിങ് വിലയായ 180.90 രൂപയിൽ നിന്നും 3.15 ശതമാനം ഉയർന്ന് 186.60 രൂപയിൽ ക്ലോസ് ചെയ്തു. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന 101.15 രൂപ. വണ്ടർലാ ഹോളിഡേയ്‌സ് ഓഹരികൾ 3.03 ശതമാനം നേട്ടത്തോടെ 904.05 രൂപയിലെത്തി. ഇടിവിലായിരുന്ന ഫാക്ട് ഓഹരികൾ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ഓഹരികളുടെ ക്ലോസിങ് വില 806.90 രൂപ. കിറ്റെക്സ് ഓഹരികൾ ഇന്നും ഉയർന്നു, 2.48 ശതമാനത്തിന്റെ വർദ്ധനവോടെ 276.90 രൂപയിൽ ക്ലോസ് ചെയ്തു.

ബാങ്കിങ് ഓഹരികൾ ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 1.44 ശതമാനവും സിഎസ്ബി ബാങ്ക് 0.66 ശതമാനവും ഉയർന്നപ്പോൾ ഫെഡറൽ ബാങ്ക് 0.24 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 1.34 ശതമാനവും താഴ്ന്നു. കരകയറാതെ ധനലക്ഷ്മി ബാങ്ക്. ഓഹരികൾ ഇന്നും 4.93 ശതമാനം ഇടിഞ്ഞു. ക്ലോസിങ് വില 46.30 രൂപ.

കല്യാൺ ജ്വലേഴ്‌സ് ഓഹരികൾ 2.90 ശതമാനം താഴ്ന്ന് 330 രൂപയിലെത്തി. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 0.69 ശതമാനം ഇടിവിൽ 884.50 രൂപയിൽ ക്ലോസ് ചെയ്തു. നേട്ടത്തിലായിരുന്ന വെസ്റ്റേൺ പ്ലൈവുഡ്‌സ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ ഇടിഞ്ഞു, 2.89 ശതമാനം താഴ്ന്ന ഓഹരികൾ 179.65 രൂപയിലെത്തി.