11 Dec 2024 1:48 PM GMT
ഡിസംബർ 11-ലെ വ്യാപാരത്തിൽ കേരള ആയുർവേദ ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 7.31 ശതമാനം കുതിപ്പോടെ 373.265 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 42,958 ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 419 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 417 രൂപയും താഴ്ന്ന വില 235 രൂപയുമാണ്.
ടോളിൻസ് ടയേഴ്‌സ് ഓഹരികൾ 4.15 ശതമാനം നേട്ടത്തോടെ 234.34 രൂപയിലെത്തി. കിറ്റെക്സ് ഓഹരികൾ അഞ്ച് ശതമാനം വർധനയോടെ 840.30 രൂപയിൽ ക്ലോസ് ചെയ്തു. പോപ്പുലർ വെഹിക്കിൾസ് ഓഹരികൾ 3.63 ശതമാനം കുതിപ്പോടെ 178.41 രൂപയിൽ വ്യപാരം അവസാനിപ്പിച്ചു. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 0.53 ശതമാനം ഉയർന്ന് 762.595 രൂപയിലെത്തി. ഫാക്ട് ഓഹരികൾ 0.43 ശതമാനം നേട്ടം നൽകി 1027.75 രൂപയിൽ ക്ലോസ് ചെയ്തു.
സിഎസ്ബി ബാങ്ക് ഓഹരികൾ 1.24 ശതമാനം നഷ്ടത്തോടെ 321.70 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ജിയോജിത് ഓഹരികൾ 1.37 ശതമാനം ഇടിവോടെ 1297.47 രൂപയിൽ ക്ലോസ് ചെയ്തു. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 0.934 ശതമാനം താഴ്ന്ന് 1627.80 രൂപയിലെത്തി. മണപ്പുറം ഫിനാൻസ് ഓഹരികൾ 2.13 ശതമാനം നഷ്ടത്തിൽ 758.90 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ധനലക്ഷ്മി ബാങ്ക് ഓഹരികൾ 0.43 ശതമാനം ഇടിവിൽ 36.88 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.