image

15 Oct 2024 1:47 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്: കുതിപ്പിൽ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക്

Ahammed Rameez Y

കേരള കമ്പനികൾ ഇന്ന്: കുതിപ്പിൽ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക്
X

Summary

  • കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 2.93 ശതമാനം ഉയർന്നg
  • സൗത്ത് ഇന്ത്യൻ ബാങ്ക് 0.08 ശതമാനം ഉയർന്നു
  • ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 0.81 ശതമാനം നഷ്ടം നൽകി


ഒക്ടോബർ 15-ലെ വ്യാപാരത്തിൽ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 3.17 ശതമാനം ഉയർന്ന ഓഹരികൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് 46.61 രൂപയിലാണ്. ഏകദേശം 11.97 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 2355 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 82.40 രൂപയും താഴ്ന്ന വില 44 രൂപയുമാണ്.

മറ്റു ബാങ്കിങ്ങ് ഓഹരികളിൽ ഫെഡറൽ ബാങ്ക് 0.96 ശതമാനവും സിഎസ്ബി ബാങ്ക് 0.34 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 0.08 ശതമാനവും ഉയർന്നു. ധനലക്ഷ്മി ബാങ്ക് ഓഹരികൾ 0.39 ശതമാനം താഴ്ന്ന് 35.74 രൂപയിൽ ക്ലോസ് ചെയ്തു.

കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 2.93 ശതമാനം ഉയർന്ന് 1671.95 രൂപയിൽ ക്ലോസ് ചെയ്തു. നിറ്റാ ജലാറ്റിൻ ഓഹരികൾ 2.30 ശതമാനം കുതിപ്പോടെ 824.60 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. അപ്പോളോ ടയേഴ്‌സ് ഓഹരികൾ 2.27 ശതമാനം നേട്ടത്തോടെ 515 രൂപയിലെത്തി. ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ 2.18 ശതമാനം വർധനയോടെ 425.90 രൂപയിൽ ക്ലോസ് ചെയ്തു. ഫിലിപ്സ് കാർബൺ ഓഹരികൾ 0.95 ശതമാനം നേട്ടം നൽകി 502.40 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

ജിയോജിത് ഓഹരികൾ 2.52 ശതമാനം താഴ്ന്ന് 133.60 രൂപയിലെത്തി. പോപ്പുലർ വെഹിക്കിൾ ഓഹരികൾ 2.18 ശതമാനം ഇടിഞ്ഞ് 201.68 രൂപയിൽ ക്ലോസ് ചെയ്തു. കിറ്റെക്സ് ഓഹരികൾ 1.96 ശതമാനം നഷ്ടത്തോടെ 523.40 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ 0.98 ശതമാനം ഇടിവിൽ 219.25 രൂപയിലെത്തി. ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 0.81 ശതമാനം നഷ്ടം നൽകി 45.55 രൂപയിലെത്തി.