image

26 Dec 2024 11:17 AM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്; കത്തിക്കയറി ധനലക്ഷ്മി ബാങ്ക്

Ahammed Rameez Y

കേരള കമ്പനികൾ ഇന്ന്; കത്തിക്കയറി ധനലക്ഷ്മി ബാങ്ക്
X

Summary

  • സിഎസ്ബി ബാങ്ക് ഓഹരികൾ 1.87 ശതമാനം ഉയർന്നു
  • അപ്പോളോ ടയേഴ്‌സ് ഓഹരികൾ 1.39 ശതമാനം നേട്ടത്തിൽ
  • കിറ്റെക്സ് ഓഹരികൾ 3.73 ശതമാനം ഇടിവിൽ


കേരള കമ്പനികളിൽ ദഗാനലക്ഷ്മി ബാങ്ക് ഓഹരികളായിരുന്നു ഇന്ന് മികച്ച നേട്ടം നൽകിയത്. മുൻ ദിവസത്തെ ക്ലോസിംഗിൽ നിവിനും 5.66 ശതമാനം ഉയർന്ന ഓഹരികൾ 44.21 രൂപയിൽ ക്ലോസ് ചെയ്തു. ഏകദേശം 90.86 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 1057 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 59 രൂപയും താഴ്ന്ന വില 29.25 രൂപയുമാണ്.

സിഎസ്ബി ബാങ്ക് ഓഹരികൾ 1.87 ശതമാനം കുതിപ്പോടെ 329.40 രൂപയിലെത്തി. അപ്പോളോ ടയേഴ്‌സ് ഓഹരികൾ 1.39 ശതമാനം നേട്ടത്തോടെ 542.25 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 1.35 ശതമാനം വർധനയോടെ 2062.50 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 0.90 ശതമാനം ഉയർന്ന് 726.45 രൂപയിലെത്തി. ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ 0.66 ശതമാനം നേട്ടം നൽകി 505.50 രൂപയിൽ ക്ലോസ് ചെയ്തു.

കിറ്റെക്സ് ഓഹരികൾ 3.73 ശതമാനം നഷ്ടത്തോടെ 742.15 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഹാരിസൺസ് മലയാളം ഓഹരികൾ 3.40 ശതമാനം ഇടിവോടെ 312.75 രൂപയിലെത്തി. വണ്ടർലാ ഹോളിഡേയ്‌സ് ഓഹരികൾ 2.87 ശതമാനം താഴ്ന്ന് 741.70 രൂപയിൽ ക്ലോസ് ചെയ്തു. ടോളിൻസ് ടയേഴ്‌സ് ഓഹരികൾ 2.73 ശതമാനം ഇടിവോടെ 203.10 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 2.70 ശതമാനം നഷ്ടത്തോടെ 36 രൂപയിലെത്തി.