image

31 Dec 2024 1:07 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്: കുതിച്ചുയർന്ന്‌ കേരള ആയുർവേദ

Anish Devasia

കേരള കമ്പനികൾ ഇന്ന്: കുതിച്ചുയർന്ന്‌ കേരള ആയുർവേദ
X

Summary

കമ്പനിയുടെ വിപണി മൂല്യം 500 കോടി രൂപയിലെത്തി


വർഷാവസാന വ്യാപാരത്തിൽ കേരള ആയുർവേദ ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 26.60 ശതമാനം കുതിപ്പോടെ 442 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 57,273 ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 500 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 456 രൂപയും താഴ്ന്ന്‌ വില 236 രൂപയുമാണ്.

ഇസാഫ് ബാങ്ക് ഓഹരികൾ 5.39 ശതമാനം കുതിപ്പോടെ 42.02 രൂപയിലെത്തി. ഗുജറാത്ത് ഇൻജക്റ്റ് ഓഹരികൾ 4.96 ശതമാനം നേട്ടത്തോടെ 25.39 രൂപയിൽ ക്ലോസ് ചെയ്തു. കല്യാൺ ജൂവലേഴ്‌സ് ഓഹരികൾ 2.94 ശതമാനം വർധനയോടെ 766.25 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ 0.85 ശതമാനം ഉയർന്ന് 25.02 രൂപയിലെത്തി. കൊച്ചിൻ മിനറൽസ് ഓഹരികൾ 1.74 ശതമാനം നേട്ടം നൽകി 280.70 രൂപയിൽ ക്ലോസ് ചെയ്തു.

കാത്തലിക് സിറിയൻ ബാങ്ക് ഓഹരികൾ 2.57 ശതമാനം നഷ്ടത്തോടെ 313.10 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ദി വെസ്റ്റേൺ ഇന്ത്യൻ ഓഹരികൾ 3.48 ശതമാനം ഇടിവോടെ 241.54 രൂപയിൽ ക്ലോസ് ചെയ്തതു. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 2.18 ശതമാനം താഴ്ന്ന്‌ 1538.75 രൂപയിലെത്തി. വണ്ടർലാ ഓഹരികൾ 1.46 ശതമാനം നഷ്ടത്തിൽ 730.80 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. അപ്പോളോ ടയേഴ്‌സ് ഓഹരികൾ 1.35 ശതമാനം ഇടിവിൽ 529.40 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.