image

13 Oct 2023 1:12 PM GMT

Stock Market Updates

നേട്ടം കൈവിടാതെ കേരള ആയുർവേദ

MyFin Desk

Kerala Ayurveda without giving up
X

Summary

52 ആഴ്ച്ചയിലെ ഉയർന്ന വിലയിയായ 214 രൂപയിലാണ് ക്ലോസിംഗ്


വാരത്തിലെ അവസാന ദിവസത്തെ (ഒക്ടോബർ 13) വ്യാപാരം അവസാനിക്കുമ്പോൾ നേട്ടം കൈവിടാതെ കേരള ആയുർവേദ ഓഹരികൾ. 52 ആഴ്ച്ചയിലെ ഉയർന്ന വിലയിലാണ് ക്ലോസിംഗ്. അഞ്ചു ശതമാനം ഉയർച്ചയോടെ ഓഹിരകള്‍ 214 രൂപയില്‍ ക്ലോസ് ചെയ്തു. തലേദിവസത്തെ ക്ലോസിംഗ് 203.85 രൂപയായിരുന്നു. വർധന 9.15 രൂപ.

തുടർച്ചയായി നേട്ടം രേഖപ്പെടുത്തിയ കല്യാൺ ജ്വലേഴ്‌സ് ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്നലത്തെ ക്ലോസിംഗായ 274.55 രൂപയിൽ നിന്നും 0.05 ശതമാനം താഴ്ന്നു 274.40 രൂപയിലാണ് ക്ലോസ് ചെയ്തത്.

ഇന്നലെ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച വി ഗാർഡ് ഓഹരികൾ ഇന്ന് 2.35 ശതമാനം നേട്ടം രേഖപ്പെടുത്തി 299.9 ക്ലോസ് ചെയ്തു.

ബാങ്കിംഗ് മേഖലയിലെ നഷ്ടം തുടരുകയാണ്. സൗത്ത് ഇന്ത്യൻ ബാങ്കും സിഎസ്ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക് ഇവ യഥാക്രമം 2.62 , 0.18 ,1.51 ഇടിവ് രേഖപ്പെടുത്തി.

തുടർച്ചയായ ഇടിവിലായിരുന്ന വണ്ടർലാ ഹോളിഡേയ്‌സ് ഇന്ന് വ്യാപാരവസാനം 0.33 ശതമാനം ഉയർന്നു 782.2 രൂപയിൽ ക്ലോസ് ചെയ്തു.

മറ്റു കേരള കമ്പനികളുടെ പ്രകടനം ചുവടെ: