image

18 Oct 2023 12:26 PM GMT

Stock Market Updates

നേട്ടം കൈവിടാതെ കേരള ആയുർവേദ; കേരള കമ്പനികളുടെ ഇന്നത്തെ പ്രകടനം അറിയാം

MyFin Desk

നേട്ടം കൈവിടാതെ കേരള ആയുർവേദ; കേരള കമ്പനികളുടെ ഇന്നത്തെ പ്രകടനം അറിയാം
X

Summary

മൂന്നു ശതമാനം ഇടിവിൽ ഫാക്ട് ഓഹരികൾ


ഓഹരി വിപണിയിൽ നേട്ടം കൈവിടാതെ കേരള ആയുർവേദ. ഓഹരികൾ ഇന്നും (ഒക്ടോബര്ർ 18) അഞ്ചു ശതമാനം അപ്പർ സർക്യൂട് അടിച്ചു 247.65 രൂപയിൽ ക്ലോസ് ചെയ്തു.

തുടർച്ചയായി കഴിഞ്ഞ രണ്ടു ദിവസത്തിൽ 33 ശതമാനം നേട്ടം നൽകിയ ഫാക്ട് ഓഹരികൾ ഇന്ന് ഇടിവിൽ ക്ലോസ് ചെയ്തു. ഇന്നലെ മാത്രം 13 ശതമാനം ഉയർന്ന ഓഹരി ഇന്ന് 3.07 ശതമാനത്തിന്റെ ഇടിവിൽ 725.8 രൂപയിലെത്തി.

കാലിത്തീറ്റ, എണ്ണ പിണ്ണാക്ക് സംസ്കരണം, പാലുൽപ്പന്നങ്ങൾ എന്നിവയുടെ നിർമ്മാണത്തിലുള്ള കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ മികച്ച മുന്നേറ്റമാണ് നടത്തിയത്. മുൻ ദിവസത്തെ ക്ലോസിങ് പ്രൈസായ 1721.35 രൂപയിൽ നിന്നും 5 ശതമാനം ഉയർന്ന് 1807.4 രൂപയിൽ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചു.

ബാങ്കിങ് മേഖലയിലുള്ള കേരള കമ്പനികൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഫെഡറൽ ബാങ്ക് 1.51 ശതമാനം സൗത്ത് ഇന്ത്യൻ ബാങ്ക് 1.52 ശതമാനം ധനലക്ഷ്മി ബാങ്ക് 2.71 ശതമാനം സിഎസ്ബി ബാങ്ക് 0.25 ശതമാനം ഇടിഞ്ഞാണ് വ്യാപാരം ക്ലോസ് ചെയ്തത്.

മണപ്പുറം ഫിനാൻസും മുതൂറ്റ് ഫിനാൻസും യഥാക്രമം 0.70, 0.08 ശതമാനം താഴ്ന്നു ഓഹരികൾ ക്ലോസ് ചെയ്തു.

കൊച്ചിൻ ഷിപ്യാർഡ് ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലെത്തെ ക്ലോസിങ് പ്രൈസായ 1045.85 ൽ നിന്നും 1.17 ശതമാനം 1258.5 രൂപയിലെത്തി.