image

26 Sep 2024 2:12 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്; കുതിപ്പിൽ അപ്പോളോ ടയേഴ്‌സ്

Ahammed Rameez Y

കേരള കമ്പനികൾ ഇന്ന്; കുതിപ്പിൽ അപ്പോളോ ടയേഴ്‌സ്
X

Summary

  • ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 2.50 ശതമാനം കുതിപ്പിൽ
  • ധനലക്ഷ്മി ബാങ്ക് 0.21 ശതമാനം ഉയർന്ന് 37.71 രൂപയിലെത്തി
  • കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 5.47 ശതമാനം നഷ്ടത്തിൽ


സെപ്റ്റംബർ 26ലെ വ്യാപാരത്തിൽ കുതിച്ചുയർന്ന് അപ്പോളോ ടയേഴ്‌സ് ഓഹരികൾ. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 3.62 ശതമാനം ഉയർന്ന ഓഹരികൾ 564.25 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 33.48 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 34,556 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 584.90 രൂപയും താഴ്ന്ന വില 365 രൂപയുമാണ്.

ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 2.50 ശതമാനം കുതിപ്പിൽ 45.84 രൂപയിലെത്തി. ഫിലിപ്സ് കാർബൺ ഓഹരികൾ 1.98 ശതമാനം വർധനയോടെ 542.20 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഹാരിസൺസ് മലയാളം ഓഹരികൾ 1.26 ശതമാനം നേട്ടത്തോടെ 235.05 രൂപയിൽ ക്ലോസ് ചെയ്തു. മണപ്പുറം ഫിനാൻസ് ഓഹരികൾ 0.88 ശതമാനം ഉയർന്ന് 203.63 രൂപയിലെത്തി. മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 0.24 ശതമാനം നേട്ടം നൽകി 2047.50 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

ബാങ്കിങ് ഓഹരികളിൽ ധനലക്ഷ്മി ബാങ്ക് 0.21 ശതമാനം ഉയർന്ന് 37.71 രൂപയിലെത്തി. ഫെഡറൽ ബാങ്ക് ഓഹരികൾ 0.09 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 0.20 ശതമാനവും സിഎസ്ബി ബാങ്ക് 1.95 ശതമാനവും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 3.38 ശതമാനവും ഇടിഞ്ഞു.

കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 5.47 ശതമാനം നഷ്ടത്തോടെ 716.70 രൂപയിലെത്തി. ജിയോജിത് ഓഹരികൾ 4.02 ശതമാനം ഇടിഞ്ഞ് 151.76 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മുത്തൂറ്റ് ക്യാപിറ്റൽ ഓഹരികൾ 2.97 ശതമാനം താഴ്ന്ന് 385 രൂപയിൽ ക്ലോസ് ചെയ്തു. വെസ്റ്റേൺ പ്ലൈവുഡ്‌സ് ഓഹരികൾ 2.67 ശതമാനം നഷ്ടം നൽകി 194.66 രൂപയിലെത്തി. കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 2.51 ശതമാനം ഇടിവിൽ 194.66 രൂപയിൽ ക്ലോസ് ചെയ്തു.