10 Oct 2023 5:58 PM IST
Summary
വണ്ടർലാ ഹോളിഡേയ്‌സ് വ്യാപാരം അവസാനിപ്പിച്ചത് 2.38 ശതമാനം ഇടിവില്‍
കേരളത്തിൽ പ്രധാന ലിസ്റ്റഡ് കമ്പനികളിൽ കല്യാൺ ജ്വല്ലേഴ്‌സ് ഒക്ടോബര് 10 -ന് 4.58 ശതമാനം ഉയർന്ന് 262.5 രൂപയില്‍ ക്ലോസ് ചെയ്തു. മുൻ ദിവസത്തെ ക്ലോസിംഗ് 251 രൂപയായിരുന്നു. ക്ലോസിംഗിനു മുമ്പ് 52 ആഴ്ച്ചയിലെ ഉയർന്ന നിരക്കായ 267.9 രൂപ വരെ വില ഉയർന്നിരുന്നു. ബിഎസ് ഇയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കേരള ആയുർവേദം വ്യാപാരം അവസാനിക്കുമ്പോൾ അഞ്ചു ശതമാനം ഉയർച്ച രേഖപ്പെടുത്തി. 52 ആഴ്ച്ചയിലെ ഉയർന്ന നിരക്കായ 184.95 രൂപയിലാണ് ഓഹരികൾ വ്യാപാരം അവസാനിച്ചത്. ഹാരിസൺ മലയാളം, മണപ്പുറം ഫിനാൻസ്, വി ഗാർഡ് എന്നീ ഓഹരികൾ മൂന്നു ശതമാനത്തോളം നേട്ടമുണ്ടാക്കി.
വണ്ടർലാ ഹോളിഡേയ്‌സ് വ്യാപാരം അവസാനിപ്പിച്ചത് 2.38 ശതമാനം ഇടിവില്‍ 799.5 രൂപയിലാണ്, പിസിബിഎൽ ലിമിറ്റഡും ഗുജ്‌റാത്ത് ഇൻജെക്ട് കേരളയും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
മറ്റു കേരള കമ്പനികളുടെ പ്രകടനം