16 Jan 2024 5:45 AM GMT
Summary
- 2024ൽ ലിസ്റ്റ് ചെയുന്ന ആദ്യ മെയിൻ ബോർഡ് കമ്പനി
- ഇഷ്യൂവിലൂടെ 1000 കോടി രൂപ സമാഹരിച്ചു
- ഓഹരിയൊന്നിന് 39 രൂപയുടെ നേട്ടം
കമ്പ്യൂട്ടർ നുമേറിക്കൽ കണ്ട്രോൾ (സിഎൻസി) മെഷിൻസ് നിർമാതാക്കളായ ജ്യോതി സിഎൻസി ഓട്ടോമേഷൻ ഓഹരികൾ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായ 331 രൂപയിൽ നിന്നും 11.78 ശതമാനം ഉയർന്ന് 370 രൂപയിലായിരുന്നു ഓഹരികളുടെ അരങ്ങേറ്റം. ഇഷ്യൂവിലൂടെ 1000 കോടി രൂപ കമ്പനി സമാഹരിച്ചു.
ഇഷ്യൂ തുക കടം തിരിച്ചടവ്, പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവക്കായി ഉപയോഗിക്കും.
പരാക്രംസിൻഹ് ഘൻശ്യാംസിൻഹ് ജഡേജ, സഹദേവ്സിങ് ലാലുഭ ജഡേജ, വിക്രംസിൻഹ് രഘുവീർസിൻഹ് റാണ, ജ്യോതി ഇന്റർനാഷണൽ എൽഎൽപി എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.
1991 ജനുവരിയിൽ സ്ഥാപിതമായ ജ്യോതി സിഎൻസി ഓട്ടോമേഷൻ ലിമിറ്റഡ് സിഎൻസി മെഷീനുകളുടെ നിർമാതാക്കളും വിതരണക്കാരനുമാണ്. ഇന്ത്യ ആസ്ഥാനമായുള്ള കമ്പനി സിഎൻസി മെഷീനുകൾ നിർമ്മിക്കുന്നതിലും വിതരണം ചെയ്യുന്നതിലും വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.
സിഎൻസി ടേണിംഗ് സെന്റർ, സിഎൻസി ടേണിംഗ്-മില്ലിംഗ് സെന്റർ, സിഎൻസി വെർട്ടിക്കൽ മെഷീനിംഗ് സെന്റർ (VMCs), സിഎൻസി ഹോറിസോണ്ടൽ മെഷീനിംഗ് സെന്റർ (HMCs), 3-ആക്സിസ് സിഎൻസി മെഷീനിംഗ് സെന്റർ, 5-ആക്സിസ് സിഎൻസി മെഷീനിംഗ് സെന്റർ, മൾട്ടി ടാസ്കിങ് മെഷിൻസ് എന്നിവയാണ് കമ്പനിയുടെ നിർമാണ പട്ടികയിൽ ഉൾപ്പെടുന്ന.
കമ്പനിയുടെ ഉപഭോക്താക്കളിൽ ഇന്ത്യൻ സ്‌പേസ് ആപ്ലിക്കേഷൻസ് സെന്റർ ഉൾപ്പെടെ ഐഎസ്ആർഒ, ബ്രഹ്മോസ് എയ്‌റോസ്‌പേസ് തിരുവനന്തപുരം, ടർക്കിഷ് എയ്‌റോസ്‌പേസ്, യൂണിപാർട്ട്‌സ് ഇന്ത്യ, ടാറ്റ അഡ്വാൻസ് സിസ്റ്റം, ടാറ്റ സിക്കോർസ്‌കി എയ്‌റോസ്‌പേസ്, ഭാരത് ഫോർജ്, ശക്തി പമ്പ്സ് (ഇന്ത്യ), ശ്രീറാം എയ്‌റോസ്‌പേസ് ആൻഡ് ഡിഫൻസ്, റോളക്‌സ് റിംഗ്‌സ്, ബോഷ് ലിമിറ്റഡ്, ഹാവെ ഹൈഡ്രോളിക്‌സ്, ഫെസ്റ്റോ ഇന്ത്യ, എൽജി റബ്ബർ, നാഷണൽ ഫിറ്റിംഗ്‌സ് എന്നിവർ ഉൾപ്പെടുന്നുണ്ട്.