8 Jan 2024 8:05 AM GMT
Summary
- നാല് ഡബിൾ ഡെക്കർ ഓട്ടോമൊബൈൽ കാരിയർ വാഗണുകൾ നിർമിക്കാനാണ് കരാർ
- പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് 473 കോടി രൂപയുടെ ഒരു കരാറും നേടിയിട്ടുണ്ട്
- ഓഹരികൾ എൻഎസ്ഇ യിൽ 3.24 ശതമാനം ഉയർന്ന് 358.80 രൂപയിൽ വ്യാപാരം തുടരുന്നു.
പ്രമുഖ ഓട്ടോമൊബൈൽ നിർമ്മാതാവിൽ നിന്ന് 100 കോടിയുടെ പുതിയ കരാർ നേടി ജൂപ്പിറ്റർ വാഗൺസ്. ഡബിൾ ഡെക്കർ ഓട്ടോമൊബൈൽ കാരിയർ വാഗണുകളുടെ നാല് റേക്കുകൾ നിർമിച്ചു നൽകാനാണ് കരാർ ലഭിച്ചതായി കമ്പനി അറിയിച്ചു.
വാർത്തകളെ തുടർന്ന് ഇന്ന് തുടക്ക വ്യാപാരത്തിൽ ജൂപ്പിറ്റർ വാഗൺസിന്റെ ഓഹരികൾ 1.4 ശതമാനം നേട്ടമുണ്ടാക്കി.
ഉയരം കൂടിയ ഡബിൾ ഡെക്കർ ഓട്ടോമൊബൈൽ കാരിയർ വാഗണികളാണ് കമ്പനി നിർമിക്കുന്നത്. ഇതിന് താഴെയും മുകളിലുമായി എസ്‌യുവി സെഗ്‌മെന്റിലുള്ള വാഹനങ്ങൾ കൊണ്ട് പോകാൻ സാധിക്കും. ഇതിൽ നൂതന സാങ്കേതികവിദ്യകളായ ആർട്ടിക്യുലേറ്റഡ് ബോഗികളും, കേടു പറ്റിയ ബോഗികകൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള സമയം കുറയ്ക്കൽ എന്നിങ്ങനെയുള്ള പ്രതേകതകൾ ഉള്ളതായും കമ്പനി അറിയിച്ചു. ഇത്തരം ഒരു വാഗണ്‍ ആദ്യമായാണ് ഇന്ത്യയിൽ നിർമിക്കുന്നത്.
"ഈ നേട്ടം ഞങ്ങളുടെ നിർമ്മാണ വൈദഗ്ദ്ധ്യം ഉയർത്തിക്കാട്ടുക മാത്രമല്ല, രാജ്യത്തിന്റെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തിന് സംഭാവന നൽകാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഈ വാഗണുകൾ ഗുണനിലവാരത്തിലും പ്രകടനത്തിലും മികച്ചതായിരിക്കുമെന്ന്," ജൂപ്പിറ്റർ വാഗൺസിന്റെ മാനേജിംഗ് ഡയറക്ടർ വിവേക് ലോഹ്യ പറഞ്ഞു.
ജനുവരി 4 ന് കമ്പനി പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് 697 ബോഗി ഓപ്പൺ മിലിട്ടറി (ബിഒഎം) വാഗണുകൾ നിർമിച്ചു നൽകുന്നതിനുള്ള 473 കോടി രൂപയുടെ കരാറും നേടിയിട്ടുണ്ട്.
ഡിസംബറിൽ റെയിൽവേ 4,000 BOXNS വാഗണുകൾ നിറച്ചു നൽകാനായി 1,617 കോടി രൂപയുടെ കരാർ കമ്പനിക്ക് നൽകിയിട്ടുണ്ട്.
നിലവിൽഉച്ചക്ക് 1.30 ന് ജൂപ്പിറ്റർ വാഗൺസ് ഓഹരികൾ എൻഎസ്ഇ യിൽ 3.24 ശതമാനം ഉയർന്ന് 358.80 രൂപയിൽ വ്യാപാരം തുടരുന്നു.