image

28 Feb 2024 6:59 AM GMT

Stock Market Updates

അരങ്ങേറ്റം ഫ്ലാറ്റ്; ജൂണിപ്പർ ഹോട്ടൽസ് ഓഹരികൾ ലിസ്റ്റ് ചെയ്തു.

MyFin Desk

അരങ്ങേറ്റം ഫ്ലാറ്റ്; ജൂണിപ്പർ ഹോട്ടൽസ് ഓഹരികൾ ലിസ്റ്റ് ചെയ്തു.
X

Summary

  • ലിസ്റ്റിംഗ് 1% പ്രീമിയത്തിൽ
  • ഇഷ്യൂ വില 360 രൂപ, ലിസ്റ്റിംഗ് വില 365


ആഢംബര ഹോട്ടൽ ശൃംഖല ജൂണിപ്പർ ഹോട്ടൽസ് ഓഹരികൾ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായിരുന്ന 360 രൂപയിൽ നിന്നും 1.39 ശതമാനം പ്രീമിയതോടെ 365 രൂപയിലാണ് ഓഹരികളുടെ അരങ്ങേറ്റം. ഓഹരിയൊന്നിന് ഉയർന്നത് അഞ്ചു രൂപ. ഇഷ്യൂവിലൂടെ കമ്പനി 1800 കോടി രൂപ സമാഹരിച്ചു.

ഇഷ്യൂവിൽ നിന്ന് ലഭിക്കുന്ന തുക കടം തിരിച്ചടവ് പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.

1985ൽ സ്ഥാപിതമായ ജൂണിപ്പർ ഹോട്ടൽസ് ആഢംബര ഹോട്ടൽ ശൃംഖലയാണ്. നിലവിൽ കമ്പനിക്ക് 1,836 മുറികളുള്ള ഏഴ് ഹോട്ടലുകളും സർവീസ്ഡ് അപ്പാർട്ട്‌മെൻ്റുകളും ഉണ്ട്.

മുംബൈ, ഡൽഹി, അഹമ്മദാബാദ്, ലഖ്‌നൗ, റായ്പൂർ, ഹംപി എന്നിവിടങ്ങളിൽ കമ്പനിക്ക് സാന്നിധ്യമുണ്ട്. കമ്പനിക്ക് കീഴിലുള്ള ഗ്രാൻഡ് ഹയാത്ത് മുംബൈ ഹോട്ടൽ ആൻഡ് റെസിഡൻസസ് ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര ഹോട്ടലാണ്. ഹയാത്ത് റീജൻസി ലഖ്‌നൗ, ഹയാത്ത് റീജൻസി അഹമ്മദാബാദ് എന്നിവ ആ പ്രദേശങ്ങളിലെ ഉയർന്ന നിലവാരമുള്ള ഹോട്ടലുകളാണ്. റായ്പൂരിലെ ഏക ആഢംബര ഹോട്ടലാണ് ഹയാത്ത് റായ്പൂർ.

ലിസ്റ്റിംഗിന് ശേഷം ജൂണിപ്പർ ഹോട്ടൽസ് ഓഹരികൾ കുതിച്ചുയർന്നു. പത്തു ശതമാനത്തിലധികം ഉയർന്ന ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വിലയായ 401.50 രൂപയിലെത്തി. നിലവിൽ എൻഎസ്ഇ യിൽ ഓഹരികൾ 7.97 ശതമാനം ഉയർന്ന് 394.10 വ്യാപാരം തുടരുന്നു.