image

13 Jan 2024 1:00 PM GMT

Stock Market Updates

പോയ വാരം വിപണിക്ക് കരുത്തേകി ഐടി ഓഹരികൾ; നേട്ടത്തിൽ രൂപയും

MyFin Research Desk

പോയ വാരം വിപണിക്ക് കരുത്തേകി ഐടി ഓഹരികൾ; നേട്ടത്തിൽ രൂപയും
X

Summary

  • നിഫ്റ്റി 21928.25 എന്ന സർവകാല ഉയരത്തിലെത്തി
  • എസ് ആൻഡ് പി 500 പുതിയ റെക്കോർഡ് ഉയരത്തിൽ
  • ആഴ്ചകൾക്ക് ശേഷം ബ്രെന്റ് ക്രൂഡ് 80 ഡോളർ കടന്നു


പോയ വാരം ദലാൽ സ്ട്രീറ്റ് സാക്ഷ്യം വഹിച്ചത് ആഭ്യന്തര സൂചികകളുടെ എക്കാലത്തെയും ഉയർന്ന നേട്ടമാണ്. പുതുവർഷത്തിൽ രണ്ടാമത്തെ ആഴ്ചയിൽ അവസാന ദിനത്തിൽ ബെഞ്ച് മാർക്ക് സൂചിക നിഫ്റ്റി 21928.25 എന്ന സർവകാല ഉയരത്തിലെത്തി. സെൻസെക്‌സും 72720.96 എന്ന ഉയർന്ന പോയിന്റ് കൈവരിച്ചു. ഐടി ഓഹരികൾ, മികച്ച ആഗോള സൂചനകൾ, ഈ സാമ്പത്തിക വർഷാവസാനത്തോടെ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾ എന്നിവയും വിപണിയുടെ മുന്നേറ്റത്തിന് കാരണമായി.

ജനുവരി ഒന്നിലെ റെക്കോർഡ് നേട്ടത്തെ മറികടന്ന് പുതിയ ഉയരം തൊട്ട സൂചികകളുടെ നേട്ടത്തിന് മുന്നിൽ നിന്ന് നയിച്ചത് ഐടി സെക്ടറിലെ ഇൻഫോസിസും ടിസിഎസ്സുമാന്. അതിനോടപ്പം തന്നെ റെക്കോർഡ് നേട്ടത്തിലെത്തിയ റിലൈൻസും പങ്കാളിയായി. മൂന്നാം പാദ ഫലത്തിന്റെ പ്രതിഫലനത്താൽ 4 ശതമാനത്തിന്റെ പ്രകടനം കാഴ്ചവെച്ചു വിപണിക്കു കരുത്തായത് ഐടിസെക്ടർ തന്നെയെന്ന്.

ആഗോള വിപണി

വർഷത്തിന്റെ തുടക്കം അല്പം മന്ദഗതിയിലായിരുന്നെകിലും മെഗാക്യാപ് കമ്പനികളുടെ നേട്ടത്തിന്റെ കരുത്തിൽ എസ് ആൻഡ് പി 500 പുതിയ റെക്കോർഡ് ഉയരത്തിലെത്തി. എന്നാൽ പ്രതീക്ഷകളെക്കാൾ ഉയർന്ന കോർ സിപിഐ കണക്കുകളും, പുതുവർഷത്തിലെ ആദ്യ വാരത്തിൽ പുറത്തുവന്ന യുഎസ് ജോബ്‌ലെസ്സ് ക്ലെയിം ഡാറ്റയിലെ വർധനയും ഫെഡറൽ റിസേർവിന്റെ നിരക്ക് കുറക്കൽ നടപടികൾക്ക് മങ്ങലേൽപ്പിക്കും.

ഡിസംബറിൽ സിപിഐ 3.4 ശതമാനത്തിലേക്ക് ഉയർന്നതോടെ, ഫെഡ് നിരക്ക് കുറയ്ക്കലിനും ആശങ്ക സൃഷ്ടിക്കുകയാണ്. നവംബറിലെ 3.1 ശതമാനത്തിൽ നിന്ന് 3 .2 ശതമാനത്തിലേക്കുള്ള വളർച്ചയാണ് അനലിസ്റ്റുകളടക്കം പ്രവചിച്ചിരുന്നത്.

ആഗോള ഓഹരി സൂചികകളിൽ ഡൗ ജോൺസ്‌ 0.34 ശതമാനം പ്രതിവാര നേട്ടം പ്രകടമാക്കിയപ്പോൾ എസ് ആൻഡ് പി 500 1.84 ശതമാനവും നാസ്ഡാക് 2.26 ശതമാനവും നേട്ടവും നൽകി.

നിഫ്റ്റി

തിങ്കളാഴ്‌ച 21747.60 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 183.75 പോയിന്റ് അഥവാ 0.85 ശതമാനം ഉയർന്ന് 21894.55 പോയിന്റിൽ ക്ലോസ് ചെയ്തു. ഈ കാലയളവിലെ സൂചികയുടെ ഉയർന്ന ലെവൽ 21928.25 പോയിന്റും താഴ്ന്ന ലെവൽ 21448.65 പോയിന്റുമാണ്. വർഷാദ്യം മുതൽ ഇതുവരെ സൂചിക ഉയർന്നത് 163.15 പോയിന്റ് അഥവാ 0.75 പോയിന്റുമാണ്.

നിഫ്റ്റി ഐടി 4.79 ശതമാനവും നിഫ്റ്റി റീയൽറ്റി 4.35 ശതമാനവും ഉയർന്ന് നിക്ഷേപകർക്ക് മികച്ച നേട്ടത്തെ നൽകി. നിഫ്റ്റി ഇൻഫ്രാസ്ട്രക്ചേർ, എനർജി സൂചികകൾ രണ്ടു ശതമാനത്തിലധികം ഉയർന്നു. ഓട്ടോ, സ്‌മോൾ ക്യാപ് 250, സ്‌മോൾ ക്യാപ് 50 ഒരു ശതമാനത്തിലധികവും നേട്ടമുണ്ടാക്കി.

നിഫ്റ്റി ബാങ്ക് സൂചിക 0.93 ശതമാനവും ഫർമാ സൂചിക 0.06 ശതമാനം ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി എഫ്എംസിജി സൂചിക 2.05 ശതമാനം ഇടിഞ്ഞു.

സെൻസെക്സ്

വരാദ്യം 72113.25 പോയിന്റിൽ വ്യപാരം ആരംഭിച്ച സൂചിക 542.30 പോയിന്റ് അഥവാ 0.75 ശതമാനം ഉയർന്ന് 72568.45 പോയിന്റിൽ ക്ലോസ് ചെയ്തു. ഈ കാലയളവിലെ സൂചികയുടെ ഉയർന്ന ലെവൽ 721720.79 പോയിന്റും താഴ്ന്നത് 71110.98 പോയിന്റുമാണ്.

ബിഎസ്ഇ ഐടി സൂചിക 4.58 ശതമാനവും ബിഎസ്ഇ റീയൽറ്റി സൂചിക 4.35 ശതമാനവും പോയ വാരം നേട്ടമുണ്ടാക്കി. ബിഎസ്ഇ എനർജി, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ രണ്ടു ശതമാനത്തിലധികം ഉയർന്നു. ബിഎസ്ഇ ഓട്ടോ സൂചിക 1.98 ശതമാനം നേട്ടമുണ്ടാക്കി. സ്മാൾ ക്യാപ്, കോൺസുമെർ ഡ്യുറബിൾസ്, സ്‌മോൾ ക്യാപ് സെലക്ട്, പവർ സൂചികകൾ ഒരു ശതമാനത്തിലധികം ഉയർന്നു.

ബിഎസ്ഇ ഭാരത്, ടെലികോം, ഫൈനാൻസ് സൂചികകൾ പോയ വാരം നഷ്ടം രേഖപ്പെടുത്തി.

വിദേശ നിക്ഷേപകർ

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്‌ഐഐകൾ) 3,901.27 കോടി രൂപയുടെ ഓഹരികളാണ് പോയ വാരത്തിൽ വിറ്റത്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (ഡിഐഐകൾ) 6,858.47 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

ക്രൂഡ്

തുടക്കത്തിൽ ഫ്ലാറ്റായി ആരംഭിച്ച വിപണി, യൂഎസ് ക്രൂഡ് ഇൻവെന്ററിയിൽ ഉണ്ടായ വർധന മൂലം നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഒപെക്+ ൽ ഉൾപ്പെടാത്ത രാജ്യങ്ങളുടെ ക്രൂഡ് ഉൽപ്പാദനം വർധിച്ചതും ക്രൂഡ് വിലയെ സമ്മർദ്ദത്തിലാക്കിയിരുന്നു. എന്നാൽ വാരാന്ത്യത്തിലേക്ക് എത്തുമ്പോൾ, ഹൂതികൾക്കെതിരെ യെമനിൽ യുഎസ്സും ബ്രിട്ടനും ചേർന്ന് നടത്തിയ തിരിച്ചടി മൂലം മിഡില് ഈസ്റ്റ് മേഖലയിലെ സ്ഥിഗതികൾ സങ്കീർണമായി. ഇത് ക്രൂഡിന് അനുകൂലമായി ബാധിച്ചു. അതിൽ നിന്നും ശക്തമായ തിരിച്ചു വരവാണ് ക്രൂഡ് വാരാന്ത്യത്തിൽ നടത്തിയത്. ആഴ്ചകൾക്ക് ശേഷം ബ്രെന്റ് ക്രൂഡ് 80 ഡോളർ എന്ന നില മറികടന്നു.

സ്വർണം

സ്വർണത്തിലേക്ക് വരുമ്പോഴും ക്രൂഡിന് സമാനമായ പ്രകടനമാണ് കഴ്ചവെച്ചത് . പോയ വാരത്തിൽ വളരെ ഫ്‌ളാറ്റായി തുടർന്ന് ആഗോള സ്വർണ വിപണി വാരാന്ത്യത്തിലേക്ക് എത്തിയപ്പോൾ ശക്തമായ റിക്കവറി ആണ് ഉണ്ടായത്. ഉയർന്ന പണപ്പെരുപ്പ കണക്കുകളെ താത്കാലികമായി മാത്രം കാണുന്ന സ്വർണ വിപണിയിലെ നിക്ഷേപകർ മാർച്ചോടെ പലിശനിരക്ക് കുറയ്ക്കുമെന്ന് വിശ്വാസത്തിലാണ് ഇടപാടുകൾ നടത്തിയത്. സ്വർണത്തിനു 2040 ഡോളറിന് മുകളിൽ വാരാന്ത്യത്തിൽ ക്ലോസ് ചെയ്യാൻ സാധിച്ചു.

രൂപ

യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ ഉയർന്നു. ആഭ്യന്തര കറൻസി 24 പൈസ ഉയർന്ന് 82.92 രൂപയിൽ എത്തി. ജനുവരി 5 ന് 83.16 രൂപയിലാണ് ക്ലോസ് ചെയ്തു.

റീട്ടെയിൽ പണപ്പെരുപ്പം 4 മാസത്തെ ഉയർന്ന നിരക്കായ 5.69 ശതമാനത്തിൽ