image

5 Jan 2024 4:49 AM GMT

Stock Market Updates

ഐടിയും റിയല്‍റ്റിയും മികച്ച നേട്ടത്തില്‍; പച്ചയില്‍ തുടര്‍ന്ന് സൂചികകള്‍

MyFin Desk

it and realty in strong gains, in green followed by indices
X

Summary

  • എഫ്‍എംസിജിയും ഫാര്‍മയും ഇടിവില്‍
  • വ്യാഴാഴ്ച യുഎസ് വിപണികൾ മിക്കവാറും നഷ്ടത്തില്‍
  • ഇന്നലെ സൂചികകള്‍ മികച്ച തിരിച്ചുവരവ് പ്രകടമാക്കി


ഏഷ്യന്‍ വിപണികളില്‍ നിന്നുള്ള പൊസിറ്റിവ് വികാരം ഏറ്റുവാങ്ങിക്കൊണ്ട് ആഭ്യന്തര ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇന്ന് തുടക്ക വ്യാപാരത്തില്‍ മുന്നേറി. സെൻസെക്‌സ് 308.91 പോയിന്റ് ഉയർന്ന് 72,156.48ൽ എത്തി. നിഫ്റ്റി 91 പോയിന്റ് ഉയർന്ന് 21,749.60ൽ എത്തി. നിഫ്റ്റിയില്‍ എഫ്എംസിജി, ഫാര്‍മ, ഹെല്‍ത്ത്‍കെയര്‍ വിഭാഗങ്ങള്‍ ഒഴിച്ച് മറ്റെല്ലാ വിഭാഗങ്ങളുടെയും സൂചികകള്‍ നേട്ടത്തിലാണ്. റിയല്‍റ്റി, മീഡിയ, ഐടി, മെറ്റല്‍ സൂചികകള്‍ 1 ശതമാനത്തിനു മുകളിലുള്ള നേട്ടത്തിലാണ്.

രാവിലെ 10.05നുള്ള വിവരം അനുസരിച്ച് നിഫ്റ്റിയില്‍ അദാനി പോര്‍ട്സ്, വിപ്രൊ, എസ്‍ബിഐ ലൈഫ്, എല്‍ടിഐഎം, ടെക് മഹീന്ദ്ര എന്നിവ മികച്ച നേട്ടത്തിലാണ്. അതേസമയം നെസ്‍ലെ ഇന്ത്യ, സണ്‍ഫാര്‍മ, ബ്രിട്ടാനിയ, സിപ്ല, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവ ഇടിവ് നേരിടുന്നു. സെന്‍സെക്സില്‍ വിപ്രൊ, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ടിസിഎസ്, ടാറ്റാ സ്‍റ്റീല്‍ എന്നിവ മികച്ച നേട്ടത്തിലാണ്. നെസ്‍ലെ ഇന്ത്യ, സണ്‍ഫാര്‍മ,ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐടിസി, എച്ച്ഡിഎഫ്‍സി ബാങ്ക് എന്നിവ നേട്ടത്തിലാണ്.

വ്യാഴാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 490.97 പോയിന്റ് അഥവാ 0.69 ശതമാനം ഉയർന്ന് 71,847.57ലും നിഫ്റ്റി 141.25 പോയിന്റ് അഥവാ 0.66 ശതമാനം ഉയർന്ന് 21,658.60ലും എത്തി.

ഏഷ്യൻ വിപണികളിൽ, ടോക്കിയോ പോസിറ്റീവ് ടെറിട്ടറിയിൽ വ്യാപാരം നടത്തുന്നു, സിയോൾ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ താഴ്ന്ന നിലയിലാണ്. വ്യാഴാഴ്ച യുഎസ് വിപണികൾ മിക്കവാറും നഷ്ടത്തിലാണ് അവസാനിച്ചത്.അതേസമയം, ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.39 ശതമാനം ഉയർന്ന് ബാരലിന് 77.89 ഡോളറിലെത്തി.

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) വ്യാഴാഴ്ച 1,513.41 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായി എക്‌സ്‌ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു.