image

12 Dec 2023 7:26 AM GMT

Stock Market Updates

100 ൽ തൊട്ട് ഐആർഇഡിഎ; ഉയർന്നത് 210 ശതമാനം

MyFin Desk

100 to ireda, up 210 percent
X

Summary

  • നിലവിൽ 15 ശതമാനം നേട്ടത്തോടെ ഓഹരികൾ 97.30 രൂപയ്ക്ക് കൈമാറ്റം തുടരുന്നു
  • നിക്ഷേപകർ ലാഭം നോക്കി വിൽക്കാൻ സാധ്യത


ഇഷ്യൂ വിലയിൽ നിന്ന് 210 ശതമാനം ഉയർന്ന് ഐആർഇഡിഎ ഓഹരികൾ. തുടക്കവ്യാപാരത്തിൽ തന്നെ ഓഹരികൾ 100 രൂപ തൊട്ടു. മുൻ ദിവസത്തെ ക്ലോസിങ് വിലയിൽ നിന്നും 20 ശതമാനം ഉയർന്ന് 102 രൂപയിൽ ഓഹരികൾ എത്തിയിരുന്നു.

ഉച്ചക്ക് 1.00 മണിക്ക് 17.94 ശതമാനം നേട്ടത്തോടെ ഓഹരികൾ 100.10 രൂപയ്ക്ക് കൈമാറ്റം തുടരുന്നു. വ്യാപാരത്തിൽ 13 കോടിയിലധികം ഓഹരികളുടെ കൈമാറ്റമാണ് നടന്നത്.

നിക്ഷേപകർ ലാഭം നോക്കി വിൽക്കാൻ സാധ്യതയുണ്ടെന്ന് വിശകലന വിദഗ്ധർ അഭിപ്രായപെടുന്നുണ്ട്. ദീർഘകാലയളവിൽ ഓഹരി ഉയരാൻ സാധ്യതയുണ്ടെന്നാണ് മിക്ക വിദഗ്ധരുടെ അഭിപ്രായം .

പിഎം-കെയുഎസ് യുഎം സ്‌കീം, റൂഫ്‌ടോപ്പ് സോളാർ, മറ്റ് ബിസിനസ്-ടു-കൺസ്യൂമർ എന്നീ മേഖലകൾക്കായുള്ള വായ്പകൾക്കായി ഒരു റീട്ടെയിൽ ഡിവിഷൻ ആരംഭിക്കുന്നതിന് സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയുടെ പ്രഖ്യാപനത്തിന് മുന്നോടിയായാണ് ഓഹരികളിൽ ഈ റാലി നടന്നത്.

ഐആർഇഡിഎയുടെ റീട്ടെയിൽ ഡിവിഷൻ, കെയുഎസ് യുഎം-ബി സ്കീമിന് കീഴിൽ 58 കോടി രൂപയുടെ ആദ്യ വായ്പ അനുവദിച്ചു.

2022 മെയ്യിൽ വിപണിയിലെത്തിയ ലൈഫ് ഇ ഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഇഷ്യുവിന് ശേഷം ഒരു വർഷത്തിനിടെ മൂലധന വിപണിയിൽ എത്തിയ ആദ്യത്തെ പൊതുമേഖലാ കമ്പനിയും കൂടിയാണ് ഐആർഇഡിഎ.

കമ്പനിയുടെ കീഴിൽ പ്രധാനമായും സോളാർ എനർജി (30 ശതമാനം), തുടർന്ന് കാറ്റിൽ നിന്നുള്ള വൈദ്യുതി (20.9 ശതമാനം), സ്റ്റേറ്റ് യൂട്ടിലിറ്റികൾ (19.2 ശതമാനം), ജലവൈദ്യുതി (11.5 ശതമാനം) എന്നിവയാണുള്ളത്.

പുനരുപയോഗ ഊർജ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ജിഒഐ സംരംഭങ്ങൾ പരിഗണിച്ച് ഓഹരികളിൽ ദീർഘകാല നിക്ഷേപം നടത്താൻ വിശകലന വിദഗ്ധർ ശുപാർശ ചെയ്തിരുന്നു. നവംബർ 29 ന് ലിസ്റ്റ് ചെയ്യപ്പെട്ടതിനാൽ, ഓഹരികളുടെ ചാർട്ടിംഗ് ചരിത്രം ചെറുതാണ്.

നിർമ്മൽ ബാംഗ് പറയുന്നതനുസരിച്ച്, ഗ്രീൻ ഹൈഡ്രജൻ, പമ്പ്ഡ് ഹൈഡ്രോ സ്റ്റോറേജ്, പവർ പ്ലാന്റുകൾ, ബാറ്ററി സ്റ്റോറേജ് വാല്യു ചെയിൻ, ഗ്രീൻ എനർജി കോറിഡോർ തുടങ്ങിയ ഉയർന്നുവരുന്ന ഹരിത സാങ്കേതികവിദ്യകളും വൈവിധ്യവൽക്കരണവും വിപുലീകരണവും ദീർഘ കാല നിക്ഷേപത്തിനുള്ള സാധ്യതകളാണ്. ഉയർന്ന് വരുന്ന ലോൺ ബുക്കിന്റെ വളർച്ചയും ദീർഘകാല സുസ്ഥിരതയ്ക്ക് സാധ്യത നൽകുന്നുണ്ട്.

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല