image

11 Dec 2023 1:00 PM GMT

Stock Market Updates

ഇഷ്യൂ വിലയിൽ നിന്നും 165% ഉയർന്ന് ഐആർഇഡിഎ; മികച്ചതെന്ന് വിദഗ്ധർ

Ahammed Rameez Y

IREDA rose 165% from its issue price
X

Summary

  • ഓഹരികൾ 20% അപ്പർ സർക്യൂട്ടിൽ തൊട്ട് 85 രൂപയിൽ ക്ലോസ് ചെയ്തു
  • ദീർഘകാലയളവിൽ ഓഹരി ഉയരാൻ സാധ്യത
  • എൽഐസിക്ക് ശേഷം വിപണിയിൽ എത്തിയ ആദ്യ പൊതുമേഖലാ കമ്പനി


പവർ, പിഎസ്‌യു ഓഹരികളുടെ കുതിപ്പിന് പിന്നിലെ ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് ഏജൻസിയുടെ (ഐആർഇഡിഎ) ഓഹരികൾ ഇഷ്യു വിലയായ 32 രൂപയേക്കാൾ 165 ശതമാനത്തിലധികം ഇന്നത്തെ വ്യാപാരത്തിൽ ഉയർന്നു. വ്യാപാരവസാനം ഓഹരികൾ മുൻ ദിവസത്തെ ക്ലോസിങ് വിൽയിൽ നിന്നും 20 ശതമാനം അപ്പർ സർക്യൂട്ടിൽ തൊട്ട് 85 രൂപക്ക് ക്ലോസ് ചെയ്തു. ഇന്നത്തെ വ്യാപാരത്തിൽ 19.35 കോടി ഓഹരികളുടെ കൈമാറ്റമാണ് നടന്നത്.

നിക്ഷേപകർ ലാഭം നോക്കി വിൽക്കാൻ സാധ്യതയുണ്ടെന്ന് വിശകലന വിദഗ്ധർ അഭിപ്രായപെടുന്നുണ്ട്. ദീർഘകാലയളവിൽ ഓഹരി ഉയരാൻ സാധ്യതയുണ്ടെന്നാണ് മിക്ക വിദഗ്ധരുടെ അഭിപ്രായം .

പിഎം-കെയുഎസ് യുഎം സ്‌കീം, റൂഫ്‌ടോപ്പ് സോളാർ, മറ്റ് ബിസിനസ്-ടു-കൺസ്യൂമർ എന്നീ മേഖലകൾക്കായുള്ള വായ്പകൾക്കായി ഒരു റീട്ടെയിൽ ഡിവിഷൻ ആരംഭിക്കുന്നതിന് സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയുടെ പ്രഖ്യാപനത്തിന് മുന്നോടിയായാണ് ഓഹരികളിൽ ഈ റാലി നടന്നത്.

ഐആർഇഡിഎയുടെ റീട്ടെയിൽ ഡിവിഷൻ, കെയുഎസ് യുഎം-ബി സ്കീമിന് കീഴിൽ 58 കോടി രൂപയുടെ ആദ്യ വായ്പ അനുവദിച്ചു.

2022 മെയ്യിൽ വിപണിയിലെത്തിയ ലൈഫ് ഇ ഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഇഷ്യുവിന് ശേഷം ഒരു വർഷത്തിനിടെ മൂലധന വിപണിയിൽ എത്തിയ ആദ്യത്തെ പൊതുമേഖലാ കമ്പനിയും കൂടിയാണ് ഐആർഇഡിഎ.

കമ്പനിയുടെ കീഴിൽ പ്രധാനമായും സോളാർ എനർജി (30 ശതമാനം), തുടർന്ന് കാറ്റിൽ നിന്നുള്ള വൈദ്യുതി (20.9 ശതമാനം), സ്റ്റേറ്റ് യൂട്ടിലിറ്റികൾ (19.2 ശതമാനം), ജലവൈദ്യുതി (11.5 ശതമാനം) എന്നിവയാണുള്ളത്.

പുനരുപയോഗ ഊർജ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ജിഒഐ സംരംഭങ്ങൾ പരിഗണിച്ച് ഓഹരികളിൽ ദീർഘകാല നിക്ഷേപം നടത്താൻ വിശകലന വിദഗ്ധർ ശുപാർശ ചെയ്തിരുന്നു. നവംബർ 29 ന് ലിസ്റ്റ് ചെയ്യപ്പെട്ടതിനാൽ, ഓഹരികളുടെ ചാർട്ടിംഗ് ചരിത്രം ചെറുതാണ്.

നിർമ്മൽ ബാംഗ് പറയുന്നതനുസരിച്ച്, ഗ്രീൻ ഹൈഡ്രജൻ, പമ്പ്ഡ് ഹൈഡ്രോ സ്റ്റോറേജ്, പവർ പ്ലാന്റുകൾ, ബാറ്ററി സ്റ്റോറേജ് വാല്യു ചെയിൻ, ഗ്രീൻ എനർജി കോറിഡോർ തുടങ്ങിയ ഉയർന്നുവരുന്ന ഹരിത സാങ്കേതികവിദ്യകളും വൈവിധ്യവൽക്കരണവും വിപുലീകരണവും ദീർഘ കാല നിക്ഷേപത്തിനുള്ള സാധ്യതകളാണ്. ഉയർന്ന് വരുന്ന ലോൺ ബുക്കിന്റെ വളർച്ചയും ദീർഘകാല സുസ്ഥിരതയ്ക്ക് സാധ്യത നൽകുന്നുണ്ട്.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വായനക്കാരുടെ അറിവിന് വേണ്ടി മാത്രം ഉള്ളതാണ്. ഇത് ഒരു സ്റ്റോക്ക് ശുപാർശ അല്ല, ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്‌ധന്റെ ഉപദേശം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് മൈഫറിന് പോയിന്റും ഇതെഴുതിയ ലേഖകനും ഉത്തരവാദികളല്ല.