12 April 2024 11:47 AM
Summary
- ഐആര്‍സിടിസി ഓഹരി 3.39 ശതമാനം മുന്നേറി 1057.65 രൂപയിലാണ് ക്ലോസ് ചെയ്തത്
- ആറ് മാസത്തിനുള്ളില്‍ ഐആര്‍സിടിസി ഓഹരി നല്‍കിയ റിട്ടേണ്‍ 51 %
- ഇന്ന് വ്യാപാരത്തിനിടെ ഓഹരി 4.18 ശതമാനം ഉയര്‍ന്ന് 1,065.50 രൂപയിലെത്തി
ഐആര്‍സിടിസി (ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍) ഓഹരികള്‍ ഏപ്രില്‍ 12 ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.
ബിഎസ്ഇയില്‍ ഇന്ന് വ്യാപാരത്തിനിടെ ഓഹരി 4.18 ശതമാനം ഉയര്‍ന്ന് 1,065.50 രൂപയിലെത്തി. മുന്‍ ക്ലോസിംഗ് 1022.80 രൂപയായിരുന്നു.
ഇന്ന് നടത്തിയ മുന്നേറ്റത്തോടെ കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ഐആര്‍സിടിസി ഓഹരി നല്‍കിയ റിട്ടേണ്‍ 51 ശതമാനമായി.ഒരു വർഷത്തിനുള്ളിൽ, ഓഹരിയിൽ നിന്നുള്ള നേട്ടം 81% .
ഇന്ന് തുടര്‍ച്ചയായ എട്ടാം സെഷനിലും ഐആര്‍സിടിസി ഓഹരി 1000 രൂപ എന്ന നിലയ്ക്ക് മുകളില്‍ വ്യാപാരം നടത്തുകയും ചെയ്തു.
ഇന്ന് എന്‍എസ്ഇയില്‍ വ്യാപാരം അവസാനിക്കുമ്പോള്‍ ഐആര്‍സിടിസി ഓഹരി 3.39 ശതമാനം മുന്നേറി 1057.65 രൂപയിലാണ് ക്ലോസ് ചെയ്തത്.