22 Oct 2023 6:36 AM GMT
Summary
മെയിന്‍ ബോര്‍ഡില്‍ ഈ വാരം ഒറ്റ ഐപിഒ-യും ഒറ്റ ലിസ്റ്റിംഗും
പുതിയ ആഴ്‌ചയ്ക്ക് മെയിൻബോർഡില്‍ ഒരു ഐപിഒയും എസ്എംഇകളില്‍ 4 ഐപിഒകളും ആണുള്ളത്. ബ്ലൂ ജെറ്റ് ഹെൽത്ത് കെയറിന്‍റെ ഐപിഒ ഒക്റ്റോബര്‍ 25ന് ആരംഭിച്ച് 27ന് സമാപിക്കും. 840 കോടി രൂപയാണ് ഇഷ്യു വലുപ്പം.
എസ്എംഇ ഐപിഒ ഓപ്പണിംഗുകളിൽ ഓൺ ഡോർ കൺസെപ്റ്റ്സ് (ഒക്ടോബർ 23-27), പാരഗൺ ഫൈൻ ആൻഡ് സ്പെഷ്യാലിറ്റി കെമിക്കൽസ് (ഒക്ടോബർ 26-30), ശാന്തല എഫ്എംസിജി പ്രൊഡക്റ്റ്സ് (ഒക്ടോബർ 27-31), മൈത്രേയ മെഡികെയർ (ഒക്ടോബർ 27 - നവംബർ 1) എന്നിവ ഉൾപ്പെടുന്നു.
മെയിൻബോർഡിൽ ഐആര്‍എം എനർജി ഒക്‌ടോബർ 26ന് ലിസ്റ്റ് ചെയ്യും. എസ്എംഇ പ്ലാറ്റ്‌ഫോമിൽ അരവിന്ദ് ആന്‍ഡ് കമ്പനി ഷിപ്പിംഗ് ഏജൻസീസ് (ഒക്ടോബർ 25), വുമൺകാർട്ട് (ഒക്ടോബർ 27) എന്നിവയാണ് ഈയാഴ്ച ലിസ്റ്റ് ചെയ്യപ്പെടുന്ന ഓഹരികള്‍.