14 Feb 2025 1:45 PM GMT
Stock Market Updates
വിപണിയില്‍ ചോരപ്പുഴ; 8 ദിവസത്തിനുള്ളിൽ നിക്ഷേപകര്‍ക്ക് നഷ്ടം 25.31 ലക്ഷം കോടി
MyFin Desk
ഓഹരി വിപണിയിലെ കഴിഞ്ഞ എട്ട് ദിവസത്തെ ഇടിവിൽ നിക്ഷേപകരുടെ സമ്പത്തിൽ 25.31 ലക്ഷം കോടി രൂപയുടെ നഷ്ടം.
ആഗോള വ്യാപാര യുദ്ധത്തെക്കുറിച്ചുള്ള അനിശ്ചിതത്വം, വിദേശ ഫണ്ടുകളുടെ ഒഴുക്ക് , പ്രതീക്ഷിച്ചതിലും കുറഞ്ഞ ത്രൈമാസ വരുമാനം, രൂപയുടെ മൂല്യത്തകർച്ച എന്നിവ നിക്ഷേപകരെ ആശങ്കയിലാഴ്ത്തി.
കഴിഞ്ഞ എട്ട് വ്യാപാര സെഷനുകളിലായി സെൻസെക്സ് 2,644.6 പോയിന്റ് അഥവാ 3.36 ശതമാനം ഇടിഞ്ഞു. നിഫ്റ്റി 810 പോയിന്റ് അഥവാ 3.41 ശതമാനം ഇടിഞ്ഞു.
ഓഹരി വിപണിയിലെ വളരെ ദുർബലമായ പ്രവണത പിന്തുടർന്ന് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂലധനം എട്ട് ദിവസത്തിനുള്ളിൽ 25,31,579.11 കോടി രൂപ ഇടിഞ്ഞ് 4,00,19,247 കോടി രൂപയായി (4.61 ട്രില്യൺ യുഎസ് ഡോളർ).