7 Jun 2024 5:08 AM GMT
Summary
- തുടർച്ചായി മൂന്നാം ദിവസമാണ് വിപണി നേട്ടത്തോടെ ആരംഭിക്കുന്നത്
- നിഫ്റ്റിയിലെ എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലാണ്
- യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 83.47 എത്തി.
ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെയാണ്. തുടർച്ചായി മൂന്നാം ദിവസമാണ് വിപണി നേട്ടത്തോടെ ആരംഭിക്കുന്നത്. ആർബിഐ പണ നയ തീരുമാനത്തിനായി നിക്ഷേപകർ കാത്തിരിക്കുകായാണ്. ഐടി ഓഹരികളിൽ ഉയർന്ന വാങ്ങൽ സൂചികകൾക്ക് കരുത്തേകി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സെൻസെക്സ് ഉയർന്നത് 2,995.46 പോയിൻ്റ് അഥവാ 4.15 ശതമാനമാണ്.
സെൻസെക്‌സ് 254.53 പോയിൻ്റ് ഉയർന്ന് 75,329.04 ലും നിഫ്റ്റി 99.4 പോയിൻ്റ് ഉയർന്ന് 22,920.80 ലുമാണ് വ്യാപാരം ആരംഭിച്ചത്.
വിപ്രോ, എൽടിഐമിൻഡ്‌ട്രീ, ടെക് മഹീന്ദ്ര, ഇൻഫോസിസ്, ദിവിസ് ലാബ്‌സ് തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയപ്പോൾ ഇൻഡസ്ഇൻഡ് ബാങ്ക്, എൽ ആൻഡ് ടി, കോൾ ഇന്ത്യ, പവർ ഗ്രിഡ് കോർപ്, അദാനി എൻ്റർപ്രൈസസ് എന്നിവ നഷ്ടത്തിലുമാണ്.
നിഫ്റ്റിയിലെ എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലാണ്.
ഏഷ്യൻ വിപണികളിൽ, സിയോൾ നേട്ടത്തോടെ വ്യാപാരം തുടരുമ്പോൾ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ ഇടിവിലാണ്. യുഎസ് വിപണികളിൽ ഇന്നലെ സമ്മിശ്ര വ്യാപാരമായിരുന്നു.
ബ്രെൻ്റ് ക്രൂഡ് 0.05 ശതമാനം ഉയർന്ന് ബാരലിന് 79.91 ഡോളറിലെത്തി. വിദേശ സ്ഥാപന നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐകൾ) വ്യാഴാഴ്ച 6,867.72 കോടി രൂപയുടെ ഓഹരികൾ വിറ്റു. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 83.47 എത്തി.
വ്യാഴാഴ്ച സെൻസെക്സ് 692.27 പോയിൻ്റ് അഥവാ 0.93 ശതമാനം ഉയർന്ന് 75,074.51 ലും നിഫ്റ്റി 201.05 പോയിൻ്റ് അഥവാ 0.89 ശതമാനം ഉയർന്ന് 22,821.40 ലുമാണ് ക്ലോസ് ചെയ്തത്