image

29 Dec 2023 10:26 AM GMT

Stock Market Updates

വിപണിയിൽ അരങ്ങേറ്റം കുറിച്ച് ഇന്നോവ ക്യാപ്‌ടാബ് ഓഹരികൾ

MyFin Desk

വിപണിയിൽ അരങ്ങേറ്റം കുറിച്ച് ഇന്നോവ ക്യാപ്‌ടാബ് ഓഹരികൾ
X

Summary

  • ഇഷ്യൂ വില 448 രൂപ, ലിസ്റ്റിംഗ് വില 452.10 രൂപ
  • ടാബ്‌ലെറ്റുകൾ, ക്യാപ്‌സ്യൂളുകൾ, ഡ്രൈ സിറപ്പുകൾ എന്നിവയുടെ ഉല്പാദകരാണ്
  • സിപ്ല, ഗ്ലെൻമാർക്ക്, വോക്ക്ഹാർട്ട് എന്നിവ കമ്പനിയുടെ ഉപഭോക്താക്കളിൽ ഉൾപ്പെടുന്നു


ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഇന്നോവ ക്യാപ്‌ടാബ് ഓഹരികൾ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായ 448 രൂപയിൽ നിന്നും 0.92 ശതമാനം പ്രീമിയത്തോടെ 452.10 രൂപയിലാണ് ഓഹരികളുടെ ലിസ്റ്റിംഗ്. ഇഷ്യൂ വഴി കമ്പനി 570 കോടി രൂപ സമാഹരിച്ചു.

ഇഷ്യൂ തുക കടം തിരിച്ചടവ്, പ്രവർത്തന മൂലധന ആവശ്യകതകൾക്കുള്ള ഫണ്ടിംഗ്, പൊതു കോർപ്പറേറ്റ് ഉദ്ദേശ്യങ്ങൾ എന്നിവക്കായി ഉപയോഗിക്കും.

മനോജ് കുമാർ ലോഹരിവാല, വിനയ് കുമാർ ലോഹരിവാല എന്നിവരാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.

2005 ജനുവരിയിൽ സ്ഥാപിതമായ ഇന്നോവ ക്യാപ്‌ടാബ് ലിമിറ്റഡ് മൂന്ന് ബിസിനസ് വിഭാഗങ്ങളിലായി പ്രവർത്തിച്ചു വരുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ്. ഒന്നാമതായി, കമ്പനി ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് കരാർ അടിസ്ഥാനത്തിൽ വികസനവും നിർമ്മാണ സേവനങ്ങളും നൽകുന്നു. രണ്ടാമതായി, കമ്പനിക്ക് ബ്രാൻഡഡ് ജനറിക്‌സ് കൈകാര്യം ചെയ്യുന്ന ഒരു ആഭ്യന്തര യൂണിറ്റ് ഉണ്ട്. മൂന്നാമതായി, ബ്രാൻഡഡ് ജനറിക്സിൽ ഇടപാടുകൾ നടത്തുന്ന അന്താരാഷ്ട്ര ബിസിനസ്സും കമ്പനിക്കുണ്ട്.

കമ്പനിയുടെ ഉൽപ്പന്ന പോർട്ട്‌ഫോളിയോയിൽ ടാബ്‌ലെറ്റുകൾ, ക്യാപ്‌സ്യൂളുകൾ, ഡ്രൈ സിറപ്പുകൾ, ഡ്രൈ പൗഡർ കുത്തിവയ്‌പ്പുകൾ, തൈലങ്ങൾ, ദ്രാവക മരുന്നുകൾ എന്നിവ ഉൾപ്പെടുന്നു. കമ്പനിയുടെ നിർമ്മാണ കേന്ദ്രം ഹരിയാനയിലെ ബുഡിയിലാണ്

കമ്പനിയുടെ ഉപഭോക്താക്കളിൽ സിപ്ല, ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ്, വോക്ക്ഹാർട്ട്, കൊറോണ റെമഡീസ്, എംക്യൂർ ഫാർമസ്യൂട്ടിക്കൽസ്, ലുപിൻ, മെഡ്‌ലി ഫാർമസ്യൂട്ടിക്കൽസ്, എറിസ് ഹെൽത്ത്‌കെയർ, സുവെന്റസ് ഹെൽത്ത്‌കെയർ, അജന്ത ഫാർമ, മാൻകൈൻഡ് ഫാർമ തുടങ്ങിയവ ഉൾപ്പെടുന്നു.