image

27 Jan 2025 12:06 PM GMT

Stock Market Updates

ഒരു ശതമാനം ഇടിഞ്ഞ് സൂചികകൾ; രണ്ടാം നാളും വിപണി ഇടിവിൽ

MyFin Desk

ഒരു ശതമാനം ഇടിഞ്ഞ് സൂചികകൾ; രണ്ടാം നാളും വിപണി ഇടിവിൽ
X

Summary

  • സെൻസെക്സ് 824 പോയിന്റ് ഇടിഞ്ഞ് ഏഴ് മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ
  • എല്ലാ സെക്ടറൽ സൂചികകളും ഇടിവിലാണ് ക്ലോസ് ചെയ്തത്
  • ഡോളറിനെതിരെ രൂപയുടെ മൂല്യം 11 പൈസ ഇടിഞ്ഞ് 86.33 ൽ ക്ലോസ് ചെയ്തു


ആഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തോടെയാണ്. തുടർച്ചയായി രണ്ടാം ദിവസമാണ് വിപണി ഇടിവിൽ അവസാനിക്കുന്നത്. ഐടി, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികളിലെ കനത്ത വിൽപ്പനയായിരുന്നു വിപണിയുടെ ഇടിവിന് ആക്കം കൂട്ടിയത്. സെൻസെക്സ് 824 പോയിന്റ് ഇടിഞ്ഞ് ഏഴ് മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ എത്തി.

സെൻസെക്സ് 824.29 പോയിന്റ് അഥവാ 1.08 ശതമാനം ഇടിഞ്ഞ് 75,366.17 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 263.05 പോയിന്റ് അഥവാ 1.14 ശതമാനം ഇടിഞ്ഞ് 22,829.15 ൽ ക്ലോസ് ചെയ്തു, 2024 ജൂൺ 6 ന് ശേഷം ആദ്യമായാണ് നിഫ്റ്റി 23,000 താഴെ വ്യാപാരം അവസാനിപ്പിക്കുന്നത്.

സെൻസെക്സിൽ 23 ഓഹരികൾ നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്. എച്ച്സിഎൽ ടെക് 4.49 ശതമാനം ഇടിഞ്ഞു, തുടർന്ന് സൊമാറ്റോ, ടെക് മഹീന്ദ്ര, പവർഗ്രിഡ്, ടാറ്റ മോട്ടോഴ്സ് എന്നീ ഓഹരികൾ ഇടിവ് രേഖപ്പെടുത്തി.

മൂന്നാം പാദത്തിലെ മികച്ച ഫലങ്ങൾക്ക് ശേഷം ഐസിഐസിഐ ബാങ്ക് 1.39 ശതമാനം ഉയർന്നു. ഹിന്ദുസ്ഥാൻ യൂണിലിവർ, എം ആൻഡ് എം, എസ്‌ബി‌ഐ, എൽ ആൻഡ് ടി തുടങ്ങിയ ഓഹരികൾ നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്.

എല്ലാ സെക്ടറൽ സൂചികകളും ഇടിവിലാണ് ക്ലോസ് ചെയ്തത്. മീഡിയ സൂചിക 4.7 ശതമാനം ഇടിഞ്ഞു. ഐടി സൂചിക 3.4 ശതമാനം ഇടിഞ്ഞു, ഓയിൽ ആൻഡ് ഗ്യാസ്, മെറ്റൽ, കൺസ്യൂമർ ഡ്യൂറബിൾസ്, ഫാർമ, എനർജി സൂചികകൾ രണ്ട് ശതമാനം വീതം ഇടിഞ്ഞു.

ബിഎസ്ഇ മിഡ്ക്യാപ് സൂചിക 2.7 ശതമാനവും സ്മോൾക്യാപ് സൂചിക 3.5 ശതമാനവും ഇടിഞ്ഞു.

ഏഷ്യൻ വിപണികളിൽ, ദുർബലമായ ഉൽ‌പാദന ഡാറ്റ കാരണം ഷാങ്ഹായ്, ടോക്കിയോ എന്നിവ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ജർമ്മനിയുടെ DAX 1.1 ശതമാനം ഇടിഞ്ഞതോടെ യൂറോപ്യൻ വിപണികളും ആദ്യ സെഷനുകളിൽ താഴ്ന്ന വ്യാപാരം നടത്തി, CAC 40 0.8 ശതമാനം ഇടിവിലാണ്. ബ്രിട്ടന്റെ FTSE 100, 0.3 ശതമാനം ഇടിഞ്ഞു.

വദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്‌ഐ‌ഐ) വെള്ളിയാഴ്ച 2,758.49 കോടി രൂപയുടെ ഓഹരികൾ വിറ്റു. ബ്രെന്റ് ക്രൂഡ് 0.22 ശതമാനം ഉയർന്ന് ബാരലിന് 78.67 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.21 ശതമാനം താഴ്ന്ന് 2799 ഡോളറിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 11 പൈസ ഇടിഞ്ഞ് 86.33 ൽ ക്ലോസ് ചെയ്തു.