23 Jan 2024 9:16 AM GMT
Summary
- ഇന്ത്യന്‍ ഓഹരി വിപണിയില്‍ മൊത്തം ഓഹരികളുടെ മൂല്യം ജനുവരി 22 തിങ്കളാഴ്ച വ്യാപാരം അവസാനിച്ചപ്പോള്‍ 4.33 ലക്ഷം കോടി ഡോളറിലെത്തി
- ഹോങ്കോങ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന മൊത്തം ഓഹരികളുടെ മൂല്യം 4.29 ലക്ഷം കോടി ഡോളറാണ്
- മികച്ച കോര്‍പറേറ്റ് വരുമാനവും, റീട്ടെയില്‍ നിക്ഷേപകര്‍ വര്‍ധിച്ചു വരുന്നതുമാണ് ഇന്ത്യന്‍ ഓഹരികള്‍ കുതിച്ചുയരാന്‍ കാരണമാകുന്നത്
ഹോങ്കോങ്ങിനെ മറികടന്ന് ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ ഓഹരി വിപണിയായി മാറി
ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന മൊത്തം ഓഹരികളുടെ മൂല്യം ജനുവരി 22 തിങ്കളാഴ്ച വ്യാപാരം അവസാനിച്ചപ്പോള്‍ 4.33 ലക്ഷം കോടി ഡോളറിലെത്തി. അതോടെയാണ് നാലാമത്തെ വലിയ ഓഹരി വിപണിയായി ഇന്ത്യ മാറിയത്.
ബ്ലൂംബെര്‍ഗിന്റെ കണക്ക്പ്രകാരം ഹോങ്കോങ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന മൊത്തം ഓഹരികളുടെ മൂല്യം 4.29 ലക്ഷം കോടി ഡോളറാണ്. ഇതാണ് ഇന്ത്യ തിങ്കളാഴ്ച മറികടന്നത്.
ഇന്ത്യന്‍ ഓഹരി വിപണിയുടെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ ആദ്യമായി 4 ലക്ഷം ഡോളര്‍ പിന്നിട്ടത് 2023 ഡിസംബര്‍ 5-നാണ്.
മികച്ച കോര്‍പറേറ്റ് വരുമാനവും, റീട്ടെയില്‍ നിക്ഷേപകര്‍ വര്‍ധിച്ചു വരുന്നതുമാണ് ഇന്ത്യന്‍ ഓഹരികള്‍ കുതിച്ചുയരാന്‍ കാരണമാകുന്നത്.
നിക്ഷേപത്തിന്റെ കാര്യത്തില്‍ ഇന്ന് ചൈനയ്ക്ക് നല്ലൊരു ബദലായി ഇന്ത്യ മാറി. ഇതിലൂടെ ആഗോള മൂലധനം ആകര്‍ഷിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുന്നു. ഇതിനു പുറമെ സുസ്ഥിരമായ രാഷ്ട്രീയ അന്തരീക്ഷവും ആഗോളതലത്തില്‍ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയും ഇന്ത്യയ്ക്ക് അനുകൂല ഘടകമായി പ്രവര്‍ത്തിക്കുന്നതായി ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.