image

20 Dec 2023 1:27 PM IST

Stock Market Updates

ഷെൽട്ടർ ഫൈനാൻസ് ഓഹരികൾ വിപണിയിലെത്തിയത് 25% പ്രീമിയത്തിൽ

MyFin Desk

shelter finance shares listed at 25% premium
X

Summary

  • ഇഷ്യൂ വില 493 രൂപ, ലിസ്റ്റിംഗ് വില 620 രൂപ
  • അഞ്ചു ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെ ലോൺ
  • 15 സംസ്ഥാനങ്ങളിലായി 203 ശാഖകൾ


ഇന്ത്യ ഷെൽട്ടർ ഫൈനാൻസ് ഓഹരികൾ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായ 493 രൂപയിൽ നിന്നും 25.76 ശതമാനം പ്രീമിയത്തോടെ 620 രൂപക്കായിരുന്നു ഓഹരികൾ ലിസ്റ്റ് ചെയ്തത്. ഓഹരിയൊന്നിന് 127 രൂപ ഉയർന്നു. ഇഷ്യൂ വഴി കമ്പനി 1200 കോടി രൂപ സമാഹരിച്ചു.

ഇഷ്യൂവിൽ നിന്ന് ലഭിക്കുന്ന തുക ഭാവന വായ്പ്പ നല്കുന്നതിനായുള്ള മൂലധനം സ്വരൂപിക്കാനും, മറ്റു കോർപ്പറേറ്റ് ആവശ്യങ്ങൾകായും ഉപയോഗിക്കും.

1998-ൽ സ്ഥാപിതമായ മുൻപ് സത്യപ്രകാശ് ഹൗസിംഗ് ഫിനാൻസ് ഇന്ത്യ ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്നു, ഹൗസിംഗ് ഫിനാൻസ് ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ഇന്ത്യ ഷെൽട്ടർ ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ്. വീട് നിർമ്മാണം, വിപുലീകരണം, നവീകരണം, പുതിയ വീടുകൾ അല്ലെങ്കിൽ പ്ലോട്ടുകൾ എന്നിവ വാങ്ങുന്നതിന് കമ്പനി വായ്പ നൽകുന്നു. പ്രോപ്പർട്ടി (LAP) മേൽ വായ്പയും കമ്പനി നൽകുന്നുണ്ട്.

അഞ്ചു ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെ 20 വർഷത്തെ കാലയളവിൽ കമ്പനി ലോൺ നൽകും. 2023 നവംബർ 30 വരെയുള്ള കണക്കനുസരിച്ച് 5500 കോടി രൂപയുടെ ഭാവന വായ്പ്പയാണ് കമ്പനി നൽകിയിട്ടുള്ളത്.

15 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 203 ശാഖകളാണ് നിലവിൽ കമ്പനിക്കുള്ളത്. രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ്, കർണാടക, ഗുജറാത്ത് എന്നിവിടങ്ങളിലും കമ്പനിക്ക് സാന്നിധ്യമുണ്ട്.

ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കുന്നതിനായി, ഇന്ത്യ ഷെൽട്ടർ ഐ സെർവ്- സമർപ്പിത ഉപഭോക്തൃ സേവന ആപ്ലിക്കേഷനും കമ്പനിക്കുണ്ട്. നിലവിലുള്ള ഉപഭോക്താക്കളുടെ അന്വേഷണങ്ങൾ, സംശയങ്ങൾ ഓൺലൈന്‍ വഴി കാണാവുന്നതാണ് .