11 Jan 2024 10:17 AM GMT
Summary
- കണ്ടെത്തിയത് 1,000 കോടി രൂപ
- കമ്പനിയുടെ അംഗീകൃത വിതരണക്കാരിൽ ചിലരും പരിശോധനയിൽ
- അടുത്ത ആഴ്‌ചയിലെ ക്യു 3 ഫലം കൂടുതൽ നിർണായകം
പോളിക്യാബ് ഇന്ത്യ കണക്കിൽ പെടാത്ത വിൽപ്പന നടത്തിയെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തലിനെത്തുടർന്ന് കമ്പനിയുടെ ഓഹരികൾ ഇടിഞ്ഞു. ഇന്നത്തെ വ്യാപാരത്തിൽ മാത്രം ഓഹരികൾ 22 ശതമാനത്തോളമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഇത് ഓഹരിയൊന്നിന് 1000 രൂപയുടെ നഷ്ടമാണ് ഓഹരി ഉടമകൾക്ക് നൽകിയത്.
ഡിസംബറിൽ ആദായനികുതി വകുപ്പ് കമ്പനിയിൽ നടത്തിയ തിരച്ചിനെക്കുറിച്ച് ഇന്നലെ ബുധനാഴ്ചയാണ് പ്രസ്താവന ഇറക്കുന്നത്. അതാണ് ഇടിവിന് കാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു. പോളിക്യാബ് ഇന്ത്യയുടെ ഓഫീസുകളിൽ പരിശോധന നടത്തിയ ആദായനികുതി വകുപ്പ്, ഏകദേശം 1,000 കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണം കണ്ടത്തിഎന്നാ വാർത്തകൾ
നികുതിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പോളിക്യാബ് ഇന്ത്യ നിഷേധിച്ചു. "സുതാര്യതയ്ക്കും ഉള്ള പ്രതിബദ്ധത കമ്പനി ഉറപ്പിച്ചു പറയുന്നു. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ഡിസംബർ 23-ണ് നടത്തിയ പരിശോധനയിൽ.കമ്പനി പൂർണ്ണമായി സഹകരിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഫലം സംബന്ധിച്ച് കമ്പനിക്ക് ആദായനികുതി വകുപ്പിൽ നിന്ന് ഒരു ആശയവിനിമയവും ലഭിച്ചിട്ടില്ല," എൻ എസ് ഇ-ക്കയച്ച നോട്ടിഫിക്കേഷനിൽ കമ്പനി പറയുന്നു.
അതേസമയം, എക്സ്ചേഞ്ചുകളിൽ ഒന്നിലധികം ബ്ലോക്ക് ഡീലിലൂടെ മൊത്തം 1,293 കോടി രൂപയുടെ ഇടപാടും ഇന്ന് നടന്നു. ഇത് പോളിക്യാബിന്റെ 2.2 ശതമാനം ഓഹരികളുടെ വിൽപ്പനയാണ്. ഏകദേശം 33 ലക്ഷം ഓഹരികൾ വിപണിയിൽ ഇന്ന് കൈ മാറി. ഇടപാടിൽ ഉൾപ്പെട്ടിരിക്കുന്ന വാങ്ങുന്നവരെയും വിൽക്കുന്നവരെയും കമ്പനി വ്യക്തമാക്കിയിട്ടില്ല.
“പരിശോധനയിൽ ലഭിച്ച തെളിവുകൾ, മുൻനിര കമ്പനി ഏകദേശം 1,000 കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണത്തിന്റെ വിൽപ്പന നടത്തിയതായി കണ്ടെത്തി. അവ അക്കൗണ്ട് ബുക്കുകളിൽ രേഖപ്പെടുത്തിയിട്ടില്ല,” ആദായനികുതി വകുപ്പിന്റെ അഡ്മിനിസ്ട്രേറ്റീവ് ബോഡിയായ, സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സ് (സിബിഡിടി) ജനുവരി 11 ന് അറിയിച്ചു.
ജനുവരി 10-ന് ആദായനികുതി വകുപ്പ് പോളിക്യാബിന്റെ ഓഫീസുകൾ സ്ഥിതി ചെയുന്ന മുംബൈ, പൂനെ, മഹാരാഷ്ട്രയിലെ ഔറംഗബാദ് നാസിക്, ദാമൻ, ഗുജറാത്തിലെ ഹലോൽ, ഡൽഹി എന്നിവിടങ്ങള്‍ ഉൾപ്പെടെ 50 സ്ഥലങ്ങളിൽ പരിശോധന നടത്തി.
കമ്പനിയുടെ അംഗീകൃത വിതരണക്കാരിൽ ചിലരും പരിശോധനയിൽ ഉൾപ്പെട്ടതായി സിബിഡിടി അറിയിച്ചു. മറ്റു കമ്പനികൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടില്ല. സിബിഡിടി യുടെ പ്രസ്താവന പ്രകാരം, അസംസ്‌കൃത വസ്തുക്കളുടെ സംഭരണത്തിനായി കമ്പനിക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു വിതരണക്കാരൻ 400 കോടി രൂപയിൽ അധികം കണക്കിൽപ്പെടാത്ത പണമിടപാട് നടത്തിയതായി കണ്ടെത്തി.
"അടുത്ത ആഴ്‌ചയിലെ ക്യു 3 ഫലം കൂടുതൽ നിർണായകമാണ്, കാരണം പോളിക്യാബിന്റെ വരുമാനത്തിൽ 14-15 ശതമാനം ഇടിവ് സംഭവിക്കുകയാണെങ്കിൽ ഓഹരികളിൽ ഇത് ഇടിവിനുള്ള കാരണമാകും" നുവാമ ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് പറഞ്ഞു.
നിലവിൽ 3.20 നു പോളിക്യാബ് ഇന്ത്യയുടെ ഓഹരികൾ എൻഎസ്ഇ യിൽ 21.30 ശതമാനം താഴ്ന്ന് 3,860 രൂപയിൽ വ്യാപാരം തുടരുന്നു.