image

29 Feb 2024 5:17 AM GMT

Stock Market Updates

ഡെറിവേറ്റുകളുടെ എക്സ്പയറി; അസ്ഥിരത തുടർന്ന് വിപണികൾ

MyFin Desk

The market goes up and down and continues to fluctuate
X

Summary

  • സെക്ടറിൽ സൂചികയിൽ നിഫ്റ്റി ഓട്ടോ, മെറ്റൽ നേട്ടം തുടരുമ്പോൾ ബാക്കി സൂചികകളെല്ലാം ഇടിവിലാണ്
  • ബുധനാഴ്ച യുഎസ് വിപണികൾ നേരിയ ഇടിവോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്
  • ബ്രെൻ്റ് ക്രൂഡ് 0.17 ശതമാനം ഇടിഞ്ഞ് ബാരലിന് 83.54 ഡോളറിലെത്തി


ചുവപ്പിൽ തുടരുന്ന ആഗോള വിപണികളെ പിന്തുടർന്ന് ആഭ്യന്തര വിപണിയുടെ തുടക്കവ്യാപാരം ഇന്നും ചാഞ്ചാട്ടത്തിൽ തന്നെ. പ്രതിമാസ ഡെറിവേറ്റീവുകളുടെ അവസാന ദിവസമായ ഇന്ന് സൂചികകളുടെ ചാഞ്ചാട്ടത്തിന് കാരണമായി.

സെൻസെക്‌സ് 93.51 പോയിൻ്റ് ഉയർന്ന് 72,398.39 ലും നിഫ്റ്റി 12.55 പോയിൻ്റ് ഉയർന്ന് 21,963.70 ലുമാണ് വ്യപാരം അആരംഭിച്ചത്. രണ്ട് സൂചികകളും തുടർന്നുള്ള വ്യാപാരത്തിൽ അനിശ്ചിതത്വം പ്രകടിപ്പിച്ചു.

നിഫ്റ്റിയിൽ റിലയൻസ് ഇൻഡസ്ട്രീസ് (1.29%), മാരുതി സുസുക്കി (1.22%), ടൈറ്റൻ (1.09%), മഹീന്ദ്ര ആൻഡ് മഹീന്ദ്ര (1.11%), ടിസിഎസ് (1.09%) തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ബജാജ് ഓട്ടോ (-1.60%), അപ്പോളോ ടയേഴ്‌സ് (-1.41%), ഡിവിസ് ലാബ്‌സ് (-0.90%), പവർ ഗ്രിഡ് (-0.88%), ആക്സിസ് ബാങ്ക് (-0.86%) എന്നിവ ഇടിവിലുമാണ്.

സെക്ടറിൽ സൂചികയിൽ നിഫ്റ്റി ഓട്ടോ, മെറ്റൽ നേട്ടം തുടരുമ്പോൾ ബാക്കി സൂചികകളെല്ലാം ഇടിവിലാണ്.

ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഹോങ്കോംഗ് എന്നിവ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. ഷാങ്ഹായ് പച്ചയിൽ തുടരുന്നു.

ബുധനാഴ്ച യുഎസ് വിപണികൾ നേരിയ ഇടിവോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ബുധനാഴ്ച 1,879.23 കോടി രൂപയുടെ ഓഹരികൾ വിറ്റതിനാൽ അറ്റ വില്പനകരായി.

സെൻസെക്സ് 790.34 പോയിൻ്റ് അഥവാ 1.08 ശതമാനം ഇടിഞ്ഞ് 72,304.88 ത്തിലും നിഫ്റ്റി 247.20 പോയിൻ്റ് അഥവാ 1.11 ശതമാനം ഇടിഞ്ഞ് 21,951.15 ലുമാണ് ബുധനാഴ്ച ക്ലോസ് ചെയ്തത്.

"ഉയർന്ന ചാഞ്ചാട്ടത്തിനിടയിൽ വിപണികൾ പ്രവചനാതീതമായി മാറി. ഡെറിവേറ്റുകളുടെ പ്രതിമാസ കാലാവധിയുടെ അവസാന ദിവസമായ ഇന്ന് വിപണികളിൽ ചാഞ്ചാട്ടം തുടരും," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.

ബ്രെൻ്റ് ക്രൂഡ് 0.17 ശതമാനം ഇടിഞ്ഞ് ബാരലിന് 83.54 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.04 ശതമാനം ഉയർന്ന് 2043.50 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 2 പൈസ ഉയർന്ന് 82.89 ആയി.