image

18 Nov 2023 5:47 PM IST

Stock Market Updates

ഒന്നര ദിവസത്തിൽ ഒരു എസ്എംഇ ഇഷ്യൂ വിപണിയിലെത്തുന്നു

MyFin Desk

an sme issue hits the market in a day and a half
X

Summary

  • ഇതുവരെ 147 കമ്പനികൾ 3,727 കോടി രൂപ സ്വരൂപിച്ചു
  • എസ്എംഇ കമ്പനി ലിസ്റ്റ് ചെയ്യാൻ വേണ്ടത് ചുരുങ്ങിയത് നാല് മാസമാണ്
  • എസ്എംഇ ഇഷ്യൂകൾക്ക് അപേക്ഷിക്കാൻ കുറഞ്ഞത് ഒരു ലക്ഷം രൂപ വേണം


നടപ്പ് കലണ്ടർ വർഷത്തിൽ ഇതുവരെ 150-ലധികം എസ്എംഇ കമ്പനികൾ പണം സമാഹരിക്കാൻ പ്രാഥമിക വിപണിയിലെത്തി. ഇത് 2018 ലെ 141 ഐപിഒകളെന്ന മുൻ റെക്കോർഡാണ് മറികടന്നത്. ലിസ്റ്റ് ചെയ്ത 147 കമ്പനികൾ സ്വരൂപിച്ചതാകട്ടെ 3,727 കോടി രൂപയും .

കൂടാതെ ഈ മാസം ആറ് കമ്പനികൾ കൂടി വിപണിയിൽ എത്തിയിട്ടുണ്ട്. ഈ വർഷം, ഓഹരി വിപണിയിൽ 211 ട്രേഡിംഗ് സെഷനുകൾ നടന്നു കഴിഞ്ഞു. ശരാശരി 1.38 ദിവസത്തിൽ ഒരു എസ്എംഇ ഐപിഒ വിപണിയിലെത്തുന്നുണ്ട്. നടപ്പ് വർഷം ഇതുവരെ 42 മെയിൻബോർഡ് ഐപിഒകൾ പ്രാഥമിക വിപണിയിലെത്തിയിട്ടുണ്ട്. ലിസ്റ്റിംഗിന് ശേഷമുള്ള ശക്തമായ പ്രകടനങ്ങൾ മറ്റു കമ്പനികളെയും പ്രാഥമിക വിപണിയിലെത്തിക്കാനും നിക്ഷേപകർ ഓഹരികൾ വാങ്ങുന്നത് അധികരിക്കാനും കാരണമായിട്ടുണ്ട്. ഈ വർഷത്തെ എസ്എംഇ ഇഷ്യൂകളിൽ ഏകദേശം 75 ശതമാനവും പ്രീമിയത്തിലാണ് ലിസ്റ്റ് ചെയ്തത്..

ഒരു എസ്എംഇ കമ്പനി ലിസ്റ്റ് ചെയ്യാൻ വേണ്ടത് ചുരുങ്ങിയത് നാല് മാസമാണ്. 2012-ൽ അവതരിപ്പിച്ച, എസ്എംഇ പ്ലാറ്റ്‌ഫോം മെയിൻബോർഡിൽ നിന്നും പ്രത്യേകമായി പ്രവർത്തിക്കുകയും വ്യത്യസ്ത നിയമങ്ങൾ പാലിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, ഓഫർ ഡോക്യുമെന്റുകൾ ക്ലിയർ ചെയ്യേണ്ടത് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അല്ല, മറിച്ച് അവ ലിസ്‌റ്റ് ചെയ്യുന്ന എക്‌സ്‌ചേഞ്ചുകളാണ്. നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനും ബിഎസ്‌ഇക്കും വ്യത്യസ്‌ത എസ്എംഇ പ്ലാറ്റ്‌ഫോമുകളുണ്ട്, കമ്പനികൾക്ക് അതിൽ നിന്നും ഒന്ന് തിരഞ്ഞെടുക്കാം. മെയിൻബോർഡ് ഇഷ്യൂകൾക്ക് വാങ്ങുന്നതിനു നിക്ഷേപകർക്ക് വേണ്ട തുക കുറഞ്ഞത് 15,000 രൂപ. എസ്എംഇ ഇഷ്യൂകൾക്ക് കുറഞ്ഞത് ഒരു ലക്ഷം രൂപ വേണം.

നടപ്പ് വർഷത്തെ ചില എസ്എംഇ ഇഷ്യൂകളുടെ പ്രകടനം

സെപ്തംബറിലെ പ്രാഥമിക വിപണിയിലെത്തിയ കഹാൻ പാക്കേജിംഗിന്റെ 5.7 കോടി രൂപയുടെ ഐപിഒ 730 ഇരട്ടി അപേക്ഷകളായിരുന്നു ലഭിച്ചത്. ഇത് ഏകദേശം 4000 കോടിയിലധികം രൂപയുടെ അപേക്ഷകളാണ്. പത്തിലധികം ഇഷ്യൂകൾക്ക് നടപ്പ് വർഷം 336 ഇരട്ടി മുതൽ 730 ഇരട്ടി വരെ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.

എസ്എംഇ ഇഷ്യൂവിനെ കുറിച്ച് വിദഗ്ധരുടെ അഭിപ്രായം

എസ്എംഇ പ്ലാറ്റഫോമിൽ ലിസ്റ്റ് ചെയ്യുന്ന കമ്പനികളുടെ നിലവാരത്തിൽ നിരവധി വിദഗ്ധർ സൂക്ഷ്മത പാലിക്കണമെന്ന് അഭിപ്രായപെടുന്നുണ്ട്. കമ്പനികൾ ഇഷ്യൂവിനെത്തുന്നതിനു ഒരു വർഷം മുമ്പ് ബിസിനസിൽ നിരവധി മാറ്റങ്ങൾ വരുത്തുന്നതായി വിശകലന വിദഗ്ധര്‍ ചൂണ്ടി കാണിക്കുന്നു. ആവശ്യമായ റോഡ്‌ഷോകൾ ചെയ്യാത്ത നിരവധി കമ്പനികൾ വിപണിയിലെത്തുന്നുണ്ട്. തങ്ങളുടെ ബിസിനസിനെ കുറിച്ചുള്ള ആശങ്കകൾ ഉയർന്നുവരുമ്പോൾ ചില കമ്പനികൾ പരസ്യങ്ങൾ ചെയ്യുന്നില്ല. .

എസ്എംഇ ഇഷ്യൂ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനാൽ നിക്ഷേപകർ അതിൽ മയങ്ങി പോകരുതെന്നും വിദഗ്ധർ. നിക്ഷേപിക്കുന്ന കമ്പനികളെ നന്നായി മനസ്സിലാക്കുകയും അവരുടെ പ്രകടനം സമാനമായ കമ്പനികളുമായി താരതമ്യം ചെയ്യുകയും വേണമെന്ന് കെജ്‌രിവാൾ റിസർച്ച് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് സർവീസസ് സ്ഥാപകൻ അരുൺ കെജ്‌രിവാൾ പറഞ്ഞു.

ഈ മേഖലയിലെ അമിതമായ ഊഹക്കച്ചവട പ്രവർത്തനത്തെക്കുറിച്ചുള്ള ആശങ്കകളുടെ വെളിച്ചത്തിൽ, കഴിഞ്ഞ മാസം സെബിയുമായുള്ള സംയുക്ത നിരീക്ഷണ യോഗത്തെത്തുടർന്ന് എക്സ്ചേഞ്ചുകൾ എസ്എംഇ കമ്പനികളുടെ ട്രേഡിംഗ് ആവശ്യകതകൾ കർശനമാക്കി. വിപണിയിൽ പ്രവേശിക്കുന്ന ചെറുകിട ഇടത്തരം കമ്പനികളുടെ സൂക്ഷ്മത വർധിപ്പിക്കാൻ നിക്ഷേപ ബാങ്കർമാരോട് സെബി നിർദ്ദേശിച്ചതയാണ് പുറത്ത വരുന്ന വാർത്തകൾ.

സ്മോൾക്യാപ്പുകളിൽ നിക്ഷേപിക്കുന്നതിന്റെ ആകർഷണം എസ്എംഇ ഐപിഒകൾക്കുള്ള ഡിമാൻഡ് വർദ്ധിപ്പിക്കുന്നു, അവ എളുപ്പത്തിൽ ഓവർസബ്സ്ക്രൈബ് ചെയ്യപ്പെടുന്നു.ശരിയായ തരത്തിലുള്ള ഉത്സാഹം നടക്കുന്നുണ്ടോ, ശരിയായ കമ്പനികൾ മൂലധനം സ്വരൂപിക്കുന്നുവോ എന്നതാണ് ആശങ്ക.ഫലപ്രദമായ ഫിൽട്ടറിംഗ് സംവിധാനം നിലവിലില്ല, സെൻട്രം ക്യാപിറ്റലിലെ നിക്ഷേപ ബാങ്കിംഗിലെ പങ്കാളിയായ പ്രഞ്ജൽ ശ്രീവാസ്തവ പറഞ്ഞു.