5 Dec 2023 8:40 AM GMT
തുടക്കത്തിലെ നേട്ടം കൈവെടിഞ്ഞ് ഹോനസാ; എങ്കിലും ലക്ഷ്യവില 530 എന്ന് ജെഫറീസ്
MyFin Desk
Summary
- ആദ്യ വ്യപാരത്തിൽ 63 ലക്ഷം ഓഹരികളുടെ കൈമാറ്റം
- 13.20-നു എൻ എസ് ഇ-യിൽ ഹോനാസയുടെ ഓഹരികൾ 2.34 ശതമാനം താഴ്ചയിൽ
- മുൻ ദിവസം ഓഹരി 4.04 ശതമാനം ഇടിവ് രേഖപ്പെടുത്തി
ബ്ലോക്ക് ഡീലിനെ തുടർന്ന് ചൊവ്വാഴ്ചത്തെ വ്യാപാരത്തിൽ ഹോനാസ കൺസ്യൂമർ ലിമിറ്റഡിന്റെ ഓഹരികൾ 6 ശതമാനം ഉയർന്നു. ഓഹരി ഉടമയായ ഫയർസൈഡ് വെഞ്ചേഴ്‌സ് 234 കോടി രൂപ വിലമതിക്കുന്ന 1.9 ശതമാനം ഓഹരികൾ അല്ലെങ്കിൽ 61 ലക്ഷം ഓഹരികൾ വിൽക്കാൻ നോക്കുന്നതായ വാർത്തയെ തുടർന്നായിരുന്നു ഓഹരികളിൽ ഈ നീക്കം. മുൻ ദിവസം ഓഹരികൾ 4.04 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്നത്തെ തുടക്ക വ്യാപാരത്തിൽ ഓഹരികൾ 5.7 ശതമാനം ഉയർന്ന് എൻഎസ്ഇയിൽ 406 രൂപയിലെത്തി.
എന്നാൽ, ഇപ്പോൾ 13.20-നു എൻ എസ് ഇ-യിൽ ഹോനാസയുടെ ഓഹരികൾ 2.34 ശതമാനം താഴ്ചയിൽ 375.45-ലാണ് വ്യാപാരം നടത്തുന്നത്.
ഇന്നത്തെ വ്യപാരത്തിലെ ആദ്യ സമയങ്ങളിൽ 63 ലക്ഷം ഓഹരികൾ അതായത് 1.96 ശതമാനം ഓഹരികളുടെ കൈമാറ്റമാണ് നടന്നത്. ഇത് 238 കോടി രൂപയോളം വരുന്ന വ്യാപാരവുമാണ്.
സെപ്തംബർ പാദത്തിന്റെ അവസാനത്തിൽ ഹൊനാസ കൺസ്യൂമറിൽ, ഫയർസൈഡ് വെഞ്ച്വേഴ്സിന് 7.57 ശതമാനം ഓഹരി പങ്കാളിത്തമുണ്ടെന്നാണ് ബിഎസ്ഇയിൽ നിന്ന് സമാഹരിച്ച ഡാറ്റ സൂചിപ്പിക്കുന്നത്. തിങ്കളാഴ്ചത്തെ ക്ലോസിംഗ് വില പ്രകാരം 934 കോടി രൂപയുടെ ഓഹരി മൂല്യമാണ് ഫയർസൈഡ് വെഞ്ചേഴ്സിനുള്ളത്. നിലവിലുള്ള ഓഹരിയുടെ വിലയനുസരിച്ച്, ഇഷ്യൂ വിലയായ 324 രൂപയേക്കാൾ 25.30 ശതമാനം ഉയർന്നതാണ്. നവംബർ 7-നാണ് ഓഹരികൾ വിപണിയിൽ അരങ്ങേറ്റം കുറിച്ചു.
ജെഫറീസിന്‍റെ നവംബർ കുറിപ്പിൽ, ഇന്ത്യയിലെ ഡിജിറ്റൽ-ആദ്യ ബിപിസി ബ്രാൻഡുകളിൽ ഒന്നായ ഹോനാസയുടെ ലാഭക്ഷമത, മൂലധന കാര്യക്ഷമത എന്നിവയുടെ വീക്ഷണകോണിൽ നിന്ന് നോക്കുകയാണെങ്കിൽ മികച്ച രീതിയിലാണ് കമ്പനിയുടെ യാത്ര. ലാഭക്ഷമത മെച്ചപ്പെടുത്തുന്നതിനൊപ്പം വരും വർഷങ്ങളിൽ സെക്ടറിൽ മുൻനിര വരുമാന വളർച്ചയും കമ്പനിയിൽ നിന്ന് പ്രതീക്ഷിക്കുന്നതായി ജെഫറീസ് വ്യക്തമാക്കി. 2023-26E സാമ്പത്തിക വർഷത്തെ വരുമാനം സംയുക്ത വാർഷിക വളർച്ചാ നിരക്കയി (CAGR) കണക്കാക്കുന്നത് ശരാശരി 28 ശതമാനമാണ്. 2026 സാമ്പത്തിക വർഷത്തിലെ എബിറ്റ്ഡ മാർജിൻ (Ebitda) 11 ശതമാനമായി മെച്ചപ്പെടാമെന്നും ജെഫറീസ് കുറിപ്പിൽ വ്യക്തമാകുന്നുണ്ട്.
ജെഫറീസിന്റെ മൂല്യനിർണ്ണയം അനുസരിച്ച്, 2025 ആവുമ്പോൾ കമ്പനിയുടെ പ്രൈസ് ടു സെയിൽസ് അനുപാതം 6 തവണയായി ഉയർന്ന് ഓഹരി വില 530 രൂപയിലുത്തുമെന്ന് പ്രതീക്ഷിക്കുന്നു.