image

20 Sep 2024 12:00 PM GMT

Stock Market Updates

ചരിത്ര നേട്ടത്തിൽ വിപണി; 84,000 കടന്ന് സെൻസെക്സ്

MyFin Desk

ചരിത്ര നേട്ടത്തിൽ വിപണി; 84,000 കടന്ന് സെൻസെക്സ്
X

Summary

  • ബാങ്ക് ഓഹരികളിലെ റാലിയും സൂചികകളെ പുതിയ ഉയരത്തിലെത്തിച്ചു
  • ഡോളറിനെതിരെ രൂപയുടെ മൂല്യം 10 ​​പൈസ നേട്ടത്തിൽ 83.55 ൽ എത്തി
  • എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്


സെൻസെക്‌സ് ആദ്യമായി 84,000 ന് മുകളിൽ ക്ലോസ് ചെയ്‌തപ്പോൾ നിഫ്റ്റി പുതിയ റെക്കോർഡ് ഉയരത്തിൽ വ്യാപാരം അവസാനിപ്പിച്ചു. യുഎസിലെയും ഏഷ്യൻ വിപണികളിലെ ട്രെൻഡുകൾ വിപണിക്ക് കരുത്തേകി. മുൻനിര ബാങ്ക് ഓഹരികളിലെ റാലിയും സൂചികകളെ പുതിയ ഉയരത്തിലെത്തിച്ചു.

സെൻസെക്‌സ് 1,359.51 പോയിൻ്റ് അഥവാ 1.63 ശതമാനം ഉയർന്ന് 84,544.31 എന്ന എക്കാലത്തെയും ഉയർന്ന ലെവലിൽ ക്ലോസ് ചെയ്തു. ഇൻട്ര-ഡേയിൽ സൂചിക 1,509.66 പോയിൻ്റ് ഉയർന്ന് 84,694.46 എന്ന സർവ്വകാല ഉയരത്തിലെത്തിയിരുന്നു.

നിഫ്റ്റി 375.15 പോയിൻ്റ് അഥവാ 1.48 ശതമാനം ഉയർന്ന് 25,790.95 ലെവലിൽ ക്ലോസ് ചെയ്തു. സൂചിക ഇൻട്ര-ഡേയിൽ 433.45 പോയിൻ്റ് ഉയർന്ന് എക്കാലത്തെയും ഉയർന്ന ലെവലായ 25,849.25 ൽ എത്തിയിരുന്നു.

സെൻസെക്സിൽൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര 5 ശതമാനത്തിലധികം കുതിച്ചുയർന്നു. ജെഎസ്ഡബ്ല്യു സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ലാർസൻ ആൻഡ് ടൂബ്രോ, ഭാരതി എയർടെൽ, നെസ്‌ലെ, അദാനി പോർട്ട്‌സ്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ടെക് മഹീന്ദ്ര, മാരുതി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇൻഡസ്ഇൻഡ് ബാങ്ക്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ബജാജ് ഫിനാൻസ് എന്നീ ഓഹരികൾ ഇടവിൽ ക്ലോസ് ചെയ്തു.

എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി റിയൽറ്റി സൂചിക മൂന്നു ശതമാനം ഉയർന്നു. നിഫ്റ്റി ഓട്ടോ, മെറ്റൽ പ്രൈവറ്റ് ബാങ്ക് സൂചികകൾ ഒന്നര ശതമാനം നേട്ടമുണ്ടാക്കി. നിഫ്റ്റി ബാങ്ക്, ക്യാപിറ്റൽ ഗുഡ്‌സ്, ഹെൽത്ത് കെയർ, എഫ്എംസിജി, പവർ, ടെലികോം സൂചികകൾ ഒരു ശതമാനത്തോളം ഉയർന്നു.

ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ ഒരു ശതമാനം വീതം നേട്ടം നൽകി.

ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടത്തോടെ ക്ലോസ് ചെയ്തു. യൂറോപ്യൻ വിപണികൾ ഇടിവിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് വിപണികൾ വ്യാഴാഴ്ച മികച്ച നേട്ടത്തിലാണ് അവസാനിച്ചത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വ്യാഴാഴ്ച 2,547.53 കോടി രൂപയുടെ ഓഹരികൾ വിറ്റു. ബ്രെൻ്റ് ക്രൂഡ് 0.23 ശതമാനം ഇടിഞ്ഞ് ബാരലിന് 74.71 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 10 ​​പൈസ നേട്ടത്തിൽ 83.55 ൽ എത്തി. സ്വർണം ട്രോയ് ഔൺസിന് 1.06 ശതമാനം ഉയർന്ന് 2642 ഡോളറിലെത്തി.