17 Jan 2024 10:55 AM GMT
Summary
- എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികള്‍ക്ക് 8.5 ശതമാനത്തോളം ഇടിവ് നേരിട്ടു
- ഇന്‍ട്രാ ഡേയില്‍ ബിഎസ്ഇയില്‍ 6.48 ശതമാനം ഇടിഞ്ഞ് 1,570 രൂപയിലെത്തി.
- അറ്റ പലിശ വരുമാനം 28,470 കോടി രൂപയായി വളര്‍ന്നു
ന്യൂഡല്‍ഹി: ഡിസംബര്‍ പാദത്തിലെ വരുമാനം നിക്ഷേപകരെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരികള്‍ ബുധനാഴ്ചത്തെ വ്യാപാരത്തില്‍ 8.5 ശതമാനത്തോളം ഇടിവ് നേരിട്ടു.
ഇന്‍ട്രാ ഡേയില്‍ ബിഎസ്ഇയില്‍ 6.48 ശതമാനം ഇടിഞ്ഞ് 1,570 രൂപയിലെത്തി.
എന്‍എസ്ഇയില്‍ 8.5 ശതമാനം ഇടിഞ്ഞ് 1,534 രൂപയായി. സെന്‍സെക്സ്, നിഫ്റ്റി എന്നിവയിലെ ഏറ്റവും വലിയ പിന്നോക്കാവസ്ഥയാണിത്.
എച്ച്ഡിഎഫ്സി ബാങ്ക് ചൊവ്വാഴ്ച ഒക്ടോബര്‍-ഡിസംബര്‍ കാലയളവിലെ ഏകീകൃത അറ്റാദായം 17,258 കോടി രൂപയില്‍ 2.65 ശതമാനം വര്‍ധിച്ചു. മുന്‍ സെപ്തംബര്‍ പാദത്തിലിത് 16,811 കോടി രൂപയായിരുന്നു.
മോര്‍ട്ട്ഗേജ് ലെന്‍ഡര്‍ മാതൃസ്ഥാപനമായ എച്ച്ഡിഎഫ്സിയെ ജൂലൈയില്‍ ലയിപ്പിച്ച ഏറ്റവും വലിയ സ്വകാര്യ മേഖലയിലെ വായ്പാദാതാവാണ് എച്ച്ഡിഎഫ്സി ബാങ്ക്. കഴിഞ്ഞ പാദത്തിലെ 15,976 കോടി രൂപയില്‍ നിന്ന് ഈ പാദത്തില്‍ 16,372 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി.
മോത്തിലാല്‍ ഓസ്വാള്‍ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, എച്ച്ഡിഎഫ്സി ബാങ്ക് ഒരു മിക്‌സഡ് ക്വാര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ പാദത്തില്‍ ബാങ്കിന്റെ പ്രധാന അറ്റ പലിശ വരുമാനം 28,470 കോടി രൂപയായി വളര്‍ന്നു. മറ്റ് വരുമാനം 11,140 കോടി രൂപയായി. അസറ്റ് ക്വാളിറ്റിയുടെ കാര്യത്തില്‍, മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം 1.34 ശതമാനത്തില്‍ നിന്ന് 1.26 ശതമാനമായി മെച്ചപ്പെട്ടു.
വ്യാപാരം അവസാനിക്കുമ്പോൾ ഓഹരി 8.44 ശതമാനം ഇടിഞ്ഞ് 1537.50 ൽ എത്തി.