image

26 Feb 2024 5:25 AM GMT

Stock Market Updates

വിപണിക്ക് തുടക്കം ഇടിവിൽ; കുത്തനെ ഇടിഞ്ഞ് ഐടി സൂചിക

MyFin Desk

domestic market started to decline
X

Summary

  • ഏഷ്യൻ വിപണികളിൽ സമ്മിശ്ര വ്യാപാരം
  • യുഎസ്, ജപ്പാൻ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള പണപ്പെരുപ്പ കണക്കുകൾക്കായി നിക്ഷേപകർ കാത്തിരിക്കുന്നു
  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 2 പൈസ ഉയർന്ന് 82.89 ലെത്തി


ആഭ്യന്തര വിപണി തിങ്കളാഴ്‌ച വ്യാപാരം ആരംഭിച്ചത് ഇടിവോടെ. സമ്മിശ്ര വ്യാപാരം തുടരുകയാണ് ഏഷ്യൻ വിപണികളും. ആദ്യ വ്യപാരത്തിൽ സെൻസെക്സ് 158 പോയിൻറിലധികം ഇടിഞ്ഞു.

നിഫ്റ്റി 33.20 പോയിൻ്റ് അഥവാ 0.15 ശതമാനം ഇടിഞ്ഞ് 22,179.50 പോയിൻ്റിലും സെൻസെക്‌സ് 158.57 പോയിൻ്റ് അഥവാ 0.22 ശതമാനം ഇടിഞ്ഞ് 72,984.23 പോയിൻ്റിലുമാണ് വ്യാപാരം ആരംഭിച്ചത്.

നിഫ്റ്റിയിൽ ലാർസൻ ആൻഡ് ടൂബ്രോ (2.22%), പവർ ഗ്രിഡ് (1.88%), അദാനി എന്റർപ്രൈസസ് (1.58%), അദാനി പോർട്സ് (1.58%), ബജാജ് ഓട്ടോ (0.99%) നാറ്റമുണ്ടാക്കിയപ്പോൾ ഏഷ്യൻ പെയിൻ്റ്സ് (-4.02%), ഹിൻഡാൽകോ ഇൻഡസ്ട്രീസ് (-1.74%), ഭാരത് പെട്രോളിയം (-1.67%), ഭാരതി എയർടെൽ (-1.62%), ആക്സിസ് ബാങ്ക് (-1.26%) എന്നിവ നഷ്ടത്തിലാണ്.

സെക്ടറൽ സൂചികയിൽ നിഫ്റ്റി സ്‌മോൾ കാപ് 250, നിഫ്റ്റി എനർജി എന്നിവ ഒഴികെ ബാക്കി എല്ലാം ഇടിവിലാണ്.

സെൻസെക്സും നിഫ്റ്റിയും വെള്ളിയാഴ്ച നേരിയ ഇടിവോടെയാണ് വ്യപാരം അവാസാനിപ്പിച്ചത്.

യുഎസ്, ജപ്പാൻ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള പണപ്പെരുപ്പ കണക്കുകൾക്കായി നിക്ഷേപകർ കാത്തിരിക്കുന്നു. ഇതിനെ തുടർന്ന് തിങ്കളാഴ്ച ഏഷ്യൻ ഓഹരികൾ ഏഴു മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയെങ്കിലും സമ്മിശ്ര വ്യാപാരം തുടരുകയാണ്. എച്ച്‌ഡിഎഫ്‌സി സെക്യൂരിറ്റീസ് റീട്ടെയിൽ റിസർച്ച് മേധാവി ദീപക് ജസാനി പറഞ്ഞു.

“ജനുവരിയിലെ കണക്കനുസരിച്ചു തുടർച്ചയായി ഏഴാം മാസവും ചൈനയിലെ ഭവന വില ഇടിഞ്ഞു. കടക്കെണിയിലായ മേഖലയിൽ ആത്മവിശ്വാസം പുനഃസ്ഥാപിക്കാനുള്ള പോളിസി മേക്കർമാരുടെ ശ്രമങ്ങൾ വിപരീതമായി ബാധിച്ചതാണ് കാരണം” അദ്ദേഹം പറഞ്ഞു.

സ്വർണ വില ട്രോയ് ഔൺസിന് 0.37 ശതമാനം താഴ്ന്ന് 2041.80 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് 0.37 ശതമാനം താഴ്ന്ന് 80.50 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 2 പൈസ ഉയർന്ന് 82.89 ലെത്തി.

വെള്ളിയാഴ്ച 1,276.09 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതിനാൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) അറ്റ വാങ്ങൽ രേഖപ്പെടുത്തി.

"എച്ച്എൻഐകളുടെയും റീട്ടെയിൽ നിക്ഷേപകരുടെയും പിൻബലത്തിൽ ഡിഐഐകളുടെ (ഫെബ്രുവരിയിൽ ഇതുവരെ വാങ്ങിയത് 21,700 കോടി രൂപ) സുസ്ഥിരമായ വാങ്ങൽ വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വിൽപ്പനയെ പൂർണ്ണമായും മറികടന്നു. എഫ്ഐഐ വിറ്റഴിച്ചിട്ടും വിപണി പുതിയ ഉയരങ്ങളിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്" ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു,