image

22 April 2024 12:38 PM IST

Stock Market Updates

ഗ്രീൻഹൈടെക് വെഞ്ച്വേഴ്‌സ് ഓഹരികൾ വിപണിയിലെത്തിയത് 90% പ്രീമിയത്തോടെ

MyFin Desk

greenhitech ventures makes a grand debut
X

Summary

  • ഇഷ്യൂ വില 50 രൂപ, ലിസ്റ്റിംഗ് വില 95 രൂപ
  • ഓഹരിയൊന്നിന് 45 രൂപയുടെ നേട്ടം


വ്യവസായ ആവശ്യങ്ങൾക്ക് അനുയോജ്യമായ വിവിധ പെട്രോളിയം ഉൽപ്പന്നങ്ങൾ വിതരണം ചെയുന്ന ഗ്രീൻഹൈടെക് വെഞ്ച്വേഴ്‌സ് ഓഹരികൾ ലിസ് ചെയ്തു. ഓഹരികൾ ബിഎസ്ഇ എസ് എംഇ യിൽ 90 ശതമാനം പ്രീമിയതോടെയാണ് അരങ്ങേറ്റം കുറിച്ചത്. ഇഷ്യൂ വിലയായ 50 രൂപയിൽ നിന്നും 45 രൂപ ഉയർന്ന ഓഹരികൾ 95 രൂപയ്ക്കായിരുന്നു വിപണിയിലെത്തിയത്. ഇഷ്യൂവിലൂടെ 6.30 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്.

നവേദ് ഇഖ്ബാൽ, മുഹമ്മദ് നദീം എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ. ഇഷ്യൂ തുക പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.

2011 നവംബറിൽ സ്ഥാപിതമായ ഗ്രീൻഹൈടെക് വെഞ്ചേഴ്‌സ് ജൈവ ഇന്ധനങ്ങൾ, ബിറ്റുമെൻ, ഫർണസ് ഓയിലുകൾ എന്നിവയുൾപ്പെടെ വിവിധ വ്യവസായ ആവശ്യങ്ങൾക്ക് അനുസൃതമായി വിവിധ പെട്രോളിയം അധിഷ്ഠിത ഉൽപ്പന്നങ്ങൾ വിതരണം ചെയുന്ന കമ്പനിയാണ്. സർക്കാർ ഉടമസ്ഥതയിലുള്ള ഡിസ്റ്റിലറികളിൽ എത്തനോൾ നിർമ്മാണത്തിൻ്റെ പ്രവർത്തനത്തിലും പരിപാലനത്തിലും കമ്പനി സജീവമായി ഏർപ്പെടുന്നു.

ഇന്ത്യയിലുടനീളമുള്ള ഇന്ധനങ്ങളുടെയും ഇതര സാമഗ്രികളുടെയും ഉപഭോക്താക്കൾക്ക് ബിസിനസ്സ് സൊല്യൂഷനുകൾ നൽകുന്ന ഒരു സർക്കാരിതര കമ്പനി കൂടിയാണ് ഗ്രീൻഹൈടെക് വെഞ്ച്വേഴ്‌സ്. വാരാണസിയിലെ ഭേലുപുരയിലെ ജവഹർ നഗർ കോളനിയിലാണ് കമ്പനിയുടെ ഓഫീസ്.

769.95 ഇരട്ടി അപേക്ഷകളാണ് ഗ്രീൻഹൈടെക് വെഞ്ചേഴ്‌സ് ഐപിഒക്ക് ലഭിച്ചത്. റീട്ടെയിൽ നിക്ഷേപകരുടെ ഭഗത് നിന്നും 597.41 മടങ്ങ് അപേക്ഷകളും എൻഐഐ യുടെ ഭഗത് നിന്നും 921.60 മടങ്ങ് അപേക്ഷകളും ലഭിച്ചു.