27 Dec 2023 5:35 AM GMT
Summary
- ഈയാഴ്ച ഇതുവരെ 30 രൂപയുടെ വര്‍ധന
- ആഗോളവിപണിയില്‍ വലിയ ചലനങ്ങളില്ലാതെ സ്വര്‍ണം
- വെള്ളിവില ഇന്ന് ഇടിഞ്ഞു
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും വർധന. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപയുടെ വര്‍ധനയോടെ 5850 രൂപയാണ് വില. പവന്‍റെ വില 800 രൂപയുടെ വര്‍ധനയോടെ 46800 രൂപയിലെത്തി. ഈ മാസത്തില്‍ ഏറെ ദിവസങ്ങളിലും പവന്‍ വില 46,000ന് മുകളിലായിരുന്നത് വാങ്ങലിന് കാത്തുനില്‍ക്കുന്നവരെ ആശങ്കയിലാക്കിയിട്ടുണ്ട്. ഈ മാസം 4ന് രേഖപ്പെടുത്തിയ, ഗ്രാമിന് 5885 രൂപ എന്നതാണ് സ്വര്‍ണത്തിന്‍റെ റെക്കോഡ് വില.
കഴിഞ്ഞയാഴ്ച മൊത്തമായി 90 രൂപയുടെ വര്‍ധന 22 കാരറ്റ് ഗ്രാമിന് ഉണ്ടായിട്ടുണ്ട്. ഈയാഴ്ച ഇതുവരെ 30 രൂപയുടെ വര്‍ധന ഉണ്ടായി.
ഇന്ന് 24 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില 11 രൂപയുടെ വര്‍ധനയോടെ 6,382 രൂപയിലെത്തി. 24 കാരറ്റ് പവന് 88 രൂപയുടെ വര്‍ധനയോടെ 51,056 രൂപ.
ആഗോള വിപണിയില്‍ ഇന്ന് സ്വര്‍ണവില കാര്യമായ മാറ്റം പ്രകടമാക്കിയിട്ടില്ല. യുഎസിലെ പുതിയ സാമ്പത്തിക ഡാറ്റകളുടെ പശ്ചാത്തലത്തില്‍ 10 വര്‍ഷ യുഎസ് ബോണ്ടുകളിലെ ആദായം ഇടിഞ്ഞതും ഡോളര്‍ സൂചിക താഴോട്ടു വന്നതും സ്വര്‍ണത്തിന് കരുത്തായി. ട്രോയ് ഔണ്‍സിന് ഇന്ന് 2,063 ഡോളര്‍ മുതല്‍ 2,069 ഡോളര്‍ വരെ വ്യതിയാനം ഉണ്ടായിട്ടുണ്ട്.
സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ ഇന്ന് ഇടിവാണ് ഉണ്ടായത്. വെള്ളി ഗ്രാമിന്‍റെ വില 30 പൈസ കുറഞ്ഞ് 80.70 രൂപയായി.